കേരളം

kerala

ETV Bharat / state

യാക്കോബായ -ഓർത്തഡോക്‌സ് സഭ നേതൃത്വങ്ങളുമായി മുഖ്യമന്ത്രിയുടെ ചർച്ച നാളെ - Chief Minister discussion with church leaders

സുപ്രീം കോടതി വിധി നടപ്പാക്കുന്നത് സംബന്ധിച്ച് ഇരു വിഭാഗങ്ങളും തമ്മിലുള്ള തർക്കം രൂക്ഷമായ സാഹചര്യത്തിലാണ് ചർച്ച.

യാക്കോബായ - ഓർത്തഡോക്‌സ്  സഭ നേതൃത്വം  മുഖ്യമന്ത്രിയുടെ ചർച്ച നാളെ  Jacobite-Orthodox Church leaders  Chief Minister discussion with church leaders  Jacobite-Orthodox Church
യാക്കോബായ - ഓർത്തഡോക്‌സ് സഭ നേതൃത്വങ്ങളുമായുള്ള മുഖ്യമന്ത്രിയുടെ ചർച്ച നാളെ

By

Published : Sep 20, 2020, 7:10 PM IST

തിരുവനന്തപുരം: സഭ തർക്ക വിഷയത്തിൽ മുഖ്യമന്ത്രി നാളെ യാക്കോബായ- ഓർത്തഡോക്‌സ് സഭ നേതൃത്വങ്ങളുമായി ചർച്ച നടത്തും. ഇരു വിഭാഗങ്ങളുമായി വെവ്വേറെയായാണ് ചർച്ച നടത്തുക. യാക്കോബായ വിഭാഗവുമായി രാവിലെ 10.30 നും ഓർത്തഡോക്‌സ് വിഭാഗവുമായി വൈകിട്ട് മൂന്ന് മണിക്കുമാണ് ചർച്ച നിശ്ചയിച്ചിരിക്കുന്നത്.

സുപ്രീം കോടതി വിധി നടപ്പാക്കുന്നത് സംബന്ധിച്ച് ഇരു വിഭാഗങ്ങളും തമ്മിലുള്ള തർക്കം രൂക്ഷമായ സാഹചര്യത്തിലാണ് മുഖ്യമന്ത്രി പ്രശ്‌ന പരിഹാരത്തിനായി യോഗം വിളിച്ചത്. നേരത്തെ മന്ത്രിമാരുടെ നേതൃത്വത്തിലുള്ള സമിതിയെ മധ്യസ്ഥത ചർച്ചകൾക്കായി നിയോഗിച്ചിരുന്നെങ്കിലും പ്രശ്‌നം പരിഹരിക്കാൻ സാധിച്ചിരുന്നില്ല. ഇരുസഭയുടെ നേതൃത്വങ്ങളും നിലപാടിൽ ഉറച്ചു നിൽക്കുകയാണ്. മുഖ്യമന്ത്രി വിളിച്ച യോഗം ഈ സാഹചര്യത്തിൽ നിർണായകമാണ്.

ABOUT THE AUTHOR

...view details