തിരുവനന്തപുരം:സംരക്ഷിത വനമേഖലകളുടെ അതിര്‍ത്തിയില്‍ നിന്ന് ഒരു കിലോമീറ്റര്‍ പരിസ്ഥിതി ലോല മേഖലയായി നിലനിര്‍ത്തണമെന്ന സുപ്രീം കോടതി ഉത്തരവിനെ സംബന്ധിച്ച് കേരളവുമായി ചര്‍ച്ച നടത്തുമെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി അശ്വനി കുമാര്‍ ചൗബേ. കേരളം ഉള്‍പ്പെടെ ആശങ്കയുള്ള സംസ്ഥാനങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ച നടത്തുമെന്ന് തിരുവനന്തപുരത്ത് വച്ച് അദ്ദേഹം പറഞ്ഞു.
ബഫര്‍ സോണ്‍; കേരളവുമായി കേന്ദ്രം ചര്‍ച്ച നടത്തും: കേന്ദ്രമന്ത്രി അശ്വനി കുമാര്‍ ചൗബേ - ബഫര്‍ സോണ്‍ വിഷയത്തില്‍ കേരളവുമായി കേന്ദ്രം ചര്‍ച്ച നടത്തും
ബഫര്‍ സോണ്‍ നടപ്പിലാക്കുന്നത് സംബന്ധിച്ച് മുഴുവന്‍ സംസ്ഥാനങ്ങളുമായി ചര്‍ച്ച നടത്തി ജനങ്ങളുടെ ആശങ്ക പൂര്‍ണമായും പരിഹരിക്കുമെന്ന് കേന്ദ്ര മന്ത്രി അശ്വനി കുമാര്‍ ചൗബേ
ബഫര്‍ സോണ്‍ വിഷയത്തില്‍ കേരളവുമായി കേന്ദ്രം ചര്‍ച്ച നടത്തുമെന്ന് കേന്ദ്രമന്ത്രി അശ്വനി കുമാര്‍ ചൗബേ
സംസ്ഥാനങ്ങളുമായി ചര്‍ച്ച നടത്തിയ ശേഷമാകും കേന്ദ്ര സര്‍ക്കാര്‍ നിലപാട് സംബന്ധിച്ച് സുപ്രീം കോടതിയില്‍ സത്യവാങ്‌മൂലം നല്‍കുക. ഇക്കാര്യത്തില്‍ ജനങ്ങളുടെ ആശങ്ക പൂര്‍ണമായി പരിഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
also read:പരിസ്ഥിതിലോല മേഖല ഉത്തരവ് ; വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി സർക്കാർ