തിരുവനന്തപുരം :മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം കാണാനില്ലെന്ന് പരാതി. നെയ്യാറ്റിൻകര സ്വദേശി പ്രസാദിന്‍റെ മൃതദേഹമാണ് കാണാതായത്. കൊവിഡ് സ്ഥിരീകരിച്ച രണ്ടു മൃതദേഹങ്ങൾ മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്നു.
മൃതദേഹം കാണാതായ സംഭവം; മാറിപ്പോയതെന്ന് ആശുപത്രി അധികൃതര്‍ - പ്രസാദ്
വെള്ളായണി സ്വദേശിയായ പ്രസാദിന്‍റെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയ മൃതദേഹം മാറിപ്പോയെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിശദീകരണം
ഈ രണ്ട് പേരുടേയും പേരുകള്‍ പ്രസാദ് എന്ന് വന്നതോടെയാണ് ആശയക്കുഴപ്പമുണ്ടായത്. വെള്ളായണി സ്വദേശിയായ പ്രസാദിന്‍റെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയ മൃതദേഹം മാറിപ്പോയെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിശദീകരണം.
ഈ മൃതദേഹം ബന്ധുക്കള്‍ മാറി സംസ്‌കരിക്കുകയും ചെയ്തു. നെയ്യാറ്റിന്‍കര സ്വദേശിയായ പ്രസാദിന്‍റെ മൃതദേഹം ബന്ധുക്കള്‍ക്ക് കാണിക്കാന്‍ എടുത്തപ്പോഴാണ് മൃതദേഹം മാറിയെന്ന് അറിഞ്ഞത്. സംഭവത്തില്‍ അന്വേഷണം നടന്നുവരികയാണെന്ന് മെഡിക്കല്‍ കോളജ് സൂപ്രണ്ട് അറിയിച്ചു. നെയ്യാറ്റിന്‍കര സ്വദേശിയായ പ്രസാദിന്‍റെ ബന്ധുക്കൾ പൊലീസില്‍ പരാതിയും നല്‍കി.