കേരളം

kerala

ETV Bharat / state

ഗവർണറെ തടയുമെന്ന മുരളീധരന്‍റെ വാദത്തെ എതിർത്ത് ബിജെപി ജനറൽ സെക്രട്ടറി - ബിജെപി ജനറൽ സെക്രട്ടറി

ഗവർണറെ നിയമിച്ച കേന്ദ്രസർക്കാരിന് അദ്ദേഹത്തെ സംരക്ഷിക്കാൻ അറിയാമെന്ന്‌ എം.ടി രമേശ്‌.

BJP general secretary  governor  Muralidharan  എം.ടി രമേശ്‌.  m.t ramesh  ബിജെപി ജനറൽ സെക്രട്ടറി  ഗവർണർ
ഗവർണറെ തടയുമെന്ന മുരളീധരന്‍റെ വാദത്തെ എതിർത്ത് ബിജെപി ജനറൽ സെക്രട്ടറി

By

Published : Jan 3, 2020, 6:28 PM IST

തിരുവനന്തപുരം: കെ.മുരളീധരനെതിരെ ബിജെപി ജനറൽ സെക്രട്ടറി എം.ടി രമേശ്‌. കേരള ഗവർണറെ തടയുമെന്ന മുരളീധരന്‍റെ വാദം മലർന്ന് കിടന്ന് തുപ്പുന്നതിന് തുല്യമാണെന്ന് എം.ടി രമേശ്‌. ഗവർണറെ നിയമിച്ച കേന്ദ്രത്തിന് അദ്ദേഹത്തെ എങ്ങനെ സംരക്ഷിയ്ക്കണമെന്നും അറിയാം. സംസ്ഥാന പൊലീസിന് ഇത്തരക്കാർക്കെതിരെ നടപടിയെടുക്കാൻ സാധിച്ചില്ലെങ്കിൽ കേന്ദ്രസേനയെ ഉപയോഗിക്കും.

ഗവർണറെ തടയുമെന്ന മുരളീധരന്‍റെ വാദത്തെ എതിർത്ത് ബിജെപി ജനറൽ സെക്രട്ടറി

ഭരണഘടനാ പ്രതിനിധിയെ അധിക്ഷേപിക്കുന്നത് ഭരണഘടനയെയും നിയമ സംവിധാനത്തേയും വെല്ലുവിളിക്കുന്നതിന് തുല്യമാണെന്നും രമേശ്‌ പറഞ്ഞു. നെയ്യാറ്റിൻകര നഗരസഭയിലെ വികസന മുരടിപ്പിനും കെടുകാര്യസ്ഥതക്കും എതിരെ ബിജെപി നെയ്യാറ്റിൻകര മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച ഉപവാസ സമരം ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു എം.ടി രമേശ്‌.

ABOUT THE AUTHOR

...view details