കേരളം

kerala

ETV Bharat / state

ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു - ബൈക്കുയാത്രികൻ

ആറ്റിങ്ങൽ ഭാഗത്ത് നിന്ന് കഴക്കൂട്ടത്തേക്ക് വന്ന കാർ ബൈക്കിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

The bike rider died  ബൈക്കും കാറും കൂട്ടിയിടിച്ചു  ബൈക്കുയാത്രികൻ  bike accident
ബൈക്കുയാത്രികൻ

By

Published : Mar 18, 2020, 10:41 PM IST

തിരുവനന്തപുരം: ദേശീയ പാതയിൽ വെട്ടുറോഡിന് സമീപം ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. പുതുക്കുറിച്ചി നിസാം മൻസിലിൽ നിഷാദ് (21) ആണ് മരിച്ചത്. ചിറ്റാറ്റുമുക്കിൽ നിന്ന് വെട്ടുറോഡ് ദേശീപാതയിലേക്ക് കടക്കവെ ചൊവ്വാഴ്ച രാത്രി 11 മണിയോടെയാണ് അപകടം. ആറ്റിങ്ങൽ ഭാഗത്ത് നിന്ന് കഴക്കൂട്ടത്തേക്ക് വന്ന കാർ ബൈക്കിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ABOUT THE AUTHOR

...view details