തിരുവനന്തപുരം:മദ്യവില്‍പ്പന കേന്ദ്രങ്ങളുടെ പ്രവർത്തന സമയം നീട്ടാനൊരുങ്ങി ബിവറേജസ് കോർപ്പറേഷൻ. രണ്ട് മണിക്കൂർ പ്രവർത്തന സമയം വർധിപ്പിക്കാനാണ് കോർപ്പറേഷൻ തീരുമാനിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുകയാണ്. സർക്കാരിന്‍റെ നിലപാടുകൾ കൂടി അറിഞ്ഞ ശേഷമാകും അന്തിമ തീരുമാനം. ഓണ വിപണി ലക്ഷ്യമിട്ടാണ് പ്രവർത്തന സമയം നീട്ടുന്നത്. നിലവിൽ രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് അഞ്ച് വരെയാണ് മദ്യവില്‍പ്പന കേന്ദ്രങ്ങളുടെ പ്രവർത്തന സമയം. ഇത് ഏഴ് മണി വരെയാക്കാനാണ് നീക്കം.
മദ്യവില്‍പ്പന കേന്ദ്രങ്ങളുടെ പ്രവർത്തന സമയം നീട്ടാൻ ബിവറേജസ് കോർപ്പറേഷൻ തീരുമാനം - extend working hours
നിലവിൽ രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് അഞ്ച് വരെയാണ് മദ്യവില്‍പ്പന കേന്ദ്രങ്ങളുടെ പ്രവർത്തന സമയം. ഇത് ഏഴ് മണി വരെയാക്കാനാണ് നീക്കം
മദ്യവില്പന കേന്ദ്രങ്ങളുടെ പ്രവർത്തന സമയം നീട്ടാൻ ബിവറേജസ് കോർപ്പറേഷൻ തീരുമാനം
ഓണക്കാലത്ത് കോടികളുടെ മദ്യവില്‍പ്പനയാണ് കേരളത്തിൽ നടക്കുന്നത്. കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ചാണ് ഇപ്പോൾ മദ്യം വില്‍പ്പന നടത്തുന്നത്. അതു കൊണ്ട് ബിവറേജസ് കോര്‍പ്പറേഷന് വരുമാനം കുറയുകയാണ്. ഇത് കൂടി പരിഹരിക്കാനാണ് സമയം നീട്ടുക എന്ന തീരുമാനത്തിലേക്ക് കോർപ്പറേഷൻ എത്തിയത്. ഓണക്കാലത്ത് മാത്രമാകും ഈ ക്രമീകരണം.