കേരളം

kerala

ETV Bharat / state

താഹയുടെയും അലൻ്റെയും ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും - kozhikode latest news

കോഴിക്കോട് ജില്ലാ സെഷൻസ് കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് ഇരുവരും ഹൈക്കോടതിയെ സമീപിച്ചത്. പൊലീസ് കണ്ടെടുത്തിട്ടുള്ള ലഘുലേഖകളും പോസ്റ്ററുകളും യുഎപിഎ നിയമം ചുമത്താൻ ഗൗരവമുള്ളതല്ലെന്നാണ് അലനും താഹയും കോടതിയെ അറിയിച്ചത്

താഹയുടെയും അലൻ്റെയും ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

By

Published : Nov 20, 2019, 11:04 AM IST

കോഴിക്കോട്:യുഎപിഎ നിയമപ്രകാരം അറസ്റ്റിലായ അലൻ ഷുഹൈബിൻ്റെയും താഹ ഫസിലിൻ്റെയും ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കോഴിക്കോട് ജില്ലാ സെഷൻസ് കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് ഇരുവരും ഹൈക്കോടതിയെ സമീപിച്ചത്. പൊലീസ് കണ്ടെടുത്തിട്ടുള്ള ലഘുലേഖകളും പോസ്റ്ററുകളും യുഎപിഎ നിയമം ചുമത്താൻ ഗൗരവമുള്ളതല്ലെന്നാണ് അലനും താഹയും കോടതിയെ അറിയിച്ചത്.

നേരത്തെ ഇരുവരുടെയും ജാമ്യാപേക്ഷ കോടതി പരിഗണിച്ചിരുന്നെങ്കിലും പ്രതികളിൽ ഒരാളുടെ കൈയ്യക്ഷരം പരിശോധിക്കണമെന്നും ഇയാൾ ചികിത്സയിലാണെന്നും പൊലീസ് കോടതിയെ അറിയിച്ചിരുന്നു.

അലനും താഹക്കും എതിരെ പന്തീരാങ്കാവ് പൊലീസാണ് യുഎപിഎ ചുമത്തിയത്. ഇരുവരെയും ഈ മാസം 30 വരെ കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.

ABOUT THE AUTHOR

...view details