തിരുവനന്തപുരം:ആറ്റിങ്ങല്‍ നഗരസഭ അടച്ചിടാന്‍ ജില്ലാ ഭരണകൂടത്തിനോട് ആവശ്യപെട്ട് ചെയര്‍മാന്‍ എം പ്രദീപ്. പട്ടണത്തിൽ കൊവിഡ് ബാധിതർ നിത്യ സന്ദർശകരായി മാറുന്ന സാഹചര്യം ഒഴിവാക്കാനും കൊവിഡ് രോഗവ്യാപനം തടയാനും വേണ്ടിയാണ് നീക്കം. dപട്ടണത്തിന്‍റെ സമീപ പ്രദേശങ്ങളെല്ലാം കണ്ടെയിന്‍മെന്‍റ് സോണുകളാണ്. പുറമെ നിന്നും ലോക്ക്ഡൗൺ ലംഘിച്ച് മദ്യം ഉൾപ്പെടെ വാങ്ങാന്‍ ആളുകള്‍ നഗരത്തിലേക്ക് എത്തുന്നത് പൊലീസിനും നഗരസഭക്കും വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്.
ആറ്റിങ്ങല്‍ നഗരസഭ അടച്ചിടണമെന്ന് ആവശ്യം - attingal municipality news
കൊവിഡ് 19 വ്യാപനം തടയുന്നതിന്‍റെ ഭാഗമായി ജില്ലാ ഭരണകൂടത്തിനോട് ആറ്റിങ്ങല്‍ നഗരസഭ അടച്ചിടാന്‍ ആവശ്യപെട്ട് ചെയര്‍മാന്‍ എം പ്രദീപ്
![ആറ്റിങ്ങല്‍ നഗരസഭ അടച്ചിടണമെന്ന് ആവശ്യം ആറ്റിങ്ങല്‍ നഗരസഭ വാര്‍ത്ത കൊവിഡ് 19 വാര്‍ത്ത attingal municipality news covid 19 news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8106056-thumbnail-3x2-corona.jpg)
അതേസമയം പോത്തൻകോട് സ്വദേശിക്ക് പുറമെ ആറ്റിങ്ങൽ കെ.എസ്.ആർ.ടി.സി. ഡിപ്പോയിലെ ജീവനക്കാരനും കൊവിഡ് പോസിറ്റീവെന്നാണ് സൂചന. ഡിപ്പോയിൽ കണ്ടക്‌ടറായി ജോലി ചെയ്യുന്ന അഞ്ചുതെങ്ങ് സ്വദേശിക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. ഇയാളുടെ അമ്മക്ക് ഈ മാസം 15-ാം തീയതി രോഗം സ്ഥിരീകരിച്ചിരുന്നു. ഇക്കഴിഞ്ഞ 11ാം തീയതിയാണ് ഇയാൾ അവസാനമായി ജോലിക്കെത്തിയത്. ആറ്റിങ്ങൽ, കണിയാപുരം റൂട്ടിലോടിയിരുന്ന ആര്‍എഎം 755 എന്ന ബസിലാണ് ജോലി ചെയ്‌തത്. അതേ ദിവസം ബസിൽ യാത്ര ചെയ്‌തവർ അടുത്തുള്ള ആരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടണമെന്ന് നഗരസഭാ ചെയർമാൻ പറഞ്ഞു.