കേരളം

kerala

ETV Bharat / state

മൃതദേഹവുമായി പോയ ആംബുലൻസിന് തീപിടിച്ചു - വെഞ്ഞാറമൂട്

വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷന് സമീപത്താണ് തീപിടിത്തം ഉണ്ടായത്.

ambulance caught fire  ആംബുലൻസിന് തീപിടിച്ചു  മൃതദേഹവുമായി പോയ ആംബുലൻസിന് തീപിടിച്ചു  The ambulance that went with the body caught fire  വെഞ്ഞാറമൂട്  venjaramoodu
മൃതദേഹവുമായി പോയ ആംബുലൻസിന് തീപിടിച്ചു

By

Published : Mar 11, 2020, 3:38 PM IST

Updated : Mar 11, 2020, 4:24 PM IST

തിരുവനന്തപുരം:മൃതദേഹവുമായി പോയ ആംബുലൻസിന് തീപിടിച്ചു. തിരുവനന്തപുരത്ത്‌ നിന്നും മൃതദേഹവുമായി വാളകത്തേക്ക്‌ പോവുകയായിരുന്ന ആംബുലൻസിനാണ് തീപിടിച്ചത്. വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷന് സമീപമാണ് സംഭവം നടന്നത്.

മൃതദേഹവുമായി പോയ ആംബുലൻസിന് തീപിടിച്ചു

ആംബുലൻസിൽ ഉണ്ടായിരുന്ന ഡ്രൈവറും മറ്റുള്ളവരും പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് അഗ്നിശമന സേനയുടെ നിഗമനം. തീപിടിത്തത്തിൽ ആംബുലൻസ് പൂർണമായും കത്തിനശിച്ചു. വെഞ്ഞാറമൂട്ടിൽ നിന്ന് അഗ്നിശമന സേനയെത്തിയാണ് തീയണച്ചത്.

Last Updated : Mar 11, 2020, 4:24 PM IST

ABOUT THE AUTHOR

...view details