തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ സർക്കാർ വിളിച്ച സർവകക്ഷി യോഗം ഇന്ന്. കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിലും വോട്ടെണ്ണൽ ദിനമായ മെയ് രണ്ടിന് വേണ്ട നിയന്ത്രണങ്ങളും ചർച്ചയാകും. അതേസമയം സമ്പൂർണ ലോക്ക്ഡൗൺ വേണ്ട എന്ന നിലപാടാണ് എല്ലാ കക്ഷികൾക്കുമുള്ളത്. ശനി, ഞായർ ദിവസങ്ങളിൽ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ തുടർന്നേക്കും.
കൊവിഡ് വ്യാപനം; സർവകക്ഷി യോഗം ഇന്ന് - election day results
വോട്ടെണ്ണൽ ദിനമായ മെയ് രണ്ടിന് സ്വീകരിക്കേണ്ട നിയന്ത്രണങ്ങൾ യോഗത്തിൽ ചർച്ചയാകും.
കൊവിഡ് വ്യാപനം; സർവ്വകക്ഷി യോഗം ഇന്ന് ചേരും
ആരാധനാലയങ്ങളിലും കൂടുതൽ നിയന്ത്രണങ്ങൾ വന്നേക്കും. വാക്‌സിനുമായ ബന്ധപ്പെട്ട കാര്യങ്ങളും യോഗം ചർച്ച ചെയ്യും. വാക്സിൻ വാങ്ങുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗവും ഇന്ന് ചേരും.
Read more: കൊവിഡ് വ്യാപനം; സർവകക്ഷി യോഗം നാളെ