തിരുവനന്തപുരം: നെയ്യാറ്റിൻകരയില്‍ കസ്റ്റഡിയില്‍ നിന്ന് ചാടിപോയ പ്രതിയെ പിടികൂടി. ആലുവ സ്വദേശി ഗോകുൽ (23) ആണ് പൊലീസ് കസ്റ്റഡിയില്‍ നിന്ന് രണ്ട് തവണ രക്ഷപ്പെടാൻ ശ്രമിച്ചത്. നെയ്യാറ്റിൻകരയിൽ സ്കൂൾ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യാൻ കൊണ്ടുവന്ന അഞ്ച് കിലോ കഞ്ചാവുമായാണ് പ്രതിയെ പിടികൂടിയത്.
കസ്റ്റഡിയില്‍ നിന്ന് ചാടിപോകാൻ ശ്രമിച്ച പ്രതിയെ പിടികൂടി - ccused was caught at neyyatinkara
നെയ്യാറ്റിൻകര തഹസില്‍ദാരുടെ സാന്നിധ്യത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനിടയില്‍ ചാടിപ്പോയ പ്രതിയെ നാട്ടുകാർ ചേർന്ന് പിടികൂടി പൊലീസിന് നൽകി
![കസ്റ്റഡിയില്‍ നിന്ന് ചാടിപോകാൻ ശ്രമിച്ച പ്രതിയെ പിടികൂടി പ്രതിയെ പിടികൂടി നെയ്യാറ്റിൻകരയില്‍ പ്രതി ചാടിപ്പോയി ccused was caught at neyyatinkara neyyatinkara news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5340978-284-5340978-1576066849512.jpg)
നെയ്യാറ്റിൻകര തഹസില്‍ദാരുടെ സാന്നിധ്യത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനിടയില്‍ ആദ്യം ചാടിപ്പോയ ഗോകുലിനെ നാട്ടുകാർ ചേർന്ന് പിടിച്ച് പൊലീസിന് നൽകി. എന്നാൽ പിൻ സീറ്റിൽ ഇരുത്തിയിരുന്ന പ്രതി വീണ്ടും പൊലീസിന്‍റെ കണ്ണുവെട്ടിച്ച് കടന്നു കളയുകയായിരുന്നു. ഇതിന് ശേഷം ഫയർഫോഴ്സ് ഉൾപ്പെടെ സ്ഥലത്തെത്തി പരിശോധന നടത്തി. തുടർന്ന് താഴത്തെ തോടിന് സമീപത്ത് ഒളിച്ചിരുന്ന പ്രതിയെ സ്കൂൾ വിദ്യാർഥികൾ ചേർന്ന് പിടികൂടി പൊലീസിന് ഏല്‍പ്പിക്കുകയായിരുന്നു. എറണാകുളത്തെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ ഇയാൾക്കെതിരെ മോഷണം ഉൾപ്പെടെ നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.