തിരുവനന്തപുരം:25-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് നാളെ തിരുവനന്തപുരത്ത് തിരിതെളിയും. നിശാഗന്ധി ഓഡിറ്റോറിയത്തിൽ വൈകിട്ട് ആറിന് മുഖ്യമന്ത്രി പിണറായി വിജയൻ മേള ഉദ്ഘാടനം ചെയ്യും. മേള 25 വർഷം പിന്നിടുന്നതിന്‍റെ പ്രതീകമായി 25 ദീപങ്ങൾ തെളിയിച്ചാണ് ഉദ്ഘാടനം നടക്കുക. ലൈഫ് ടൈം അച്ചീവ്മെന്‍റ് പുരസ്‌കാരം, ഷീൻ ലുക്ക് ഗോദാർദിനുവേണ്ടി സംവിധായകൻ അടൂർ ഗോപാലകൃഷ്‌ണൻ ഏറ്റുവാങ്ങും. ജാസ്‌മില സബാനിക് സംവിധാനം ചെയ്‌ത ബോസ്‌നിയൻ ചിത്രം 'ക്വോ വാഡിസ്, ഐഡ'യാണ് ഉദ്ഘാടന ചിത്രം. കൊവിഡിന്‍റെ പശ്ചാത്തലത്തിൽ ക്ഷണിക്കപ്പെട്ട അതിഥികൾക്കും റിസർവ് ചെയ്‌ത ഡെലിഗേറ്റുകൾക്കും മാത്രമാണ് ചടങ്ങിൽ പ്രവേശനം അനുവദിച്ചിട്ടുള്ളത്.
25-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ബുധനാഴ്ച തുടക്കം
നിശാഗന്ധി ഓഡിറ്റോറിയത്തിൽ വൈകിട്ട് ആറിന് മുഖ്യമന്ത്രി പിണറായി വിജയൻ മേള ഉദ്ഘാടനം ചെയ്യും. ബോസ്‌നിയൻ ചിത്രം 'ക്വോ വാഡിസ്, ഐഡ'യാണ് ഉദ്ഘാടന ചിത്രം
നിശാഗന്ധിയും പരിസരവും അണുവിമുക്തമാക്കിയിട്ടുണ്ട്. തെർമൽ സ്‌കാനിംഗിനു ശേഷം മാത്രമാണ് പ്രതിനിധികളെ പ്രവേശിപ്പിക്കുക. മേളയ്ക്കുള്ള ഡെലിഗേറ്റുകളുടെ സീറ്റ് റിസർവേഷൻ ആരംഭിച്ചു കഴിഞ്ഞു. registration.iffk.in എന്ന വെബ്സൈറ്റ് വഴിയും ചലച്ചിത്ര അക്കാദമിയുടെ IFFK എന്ന ആപ്പ് വഴിയും റിസർവേഷൻ ചെയ്യാം. ചിത്രങ്ങളുടെ പ്രദർശനത്തിന് ഒരു ദിവസം മുമ്പ് റിസർവേഷൻ അനുവദിക്കും. രാവിലെ ആറ് മണി മുതൽ പ്രദർശനത്തിന് ഒരു മണിക്കൂർ മുമ്പുവരെ സീറ്റുകൾ റിസർവ് ചെയ്യാം. റിസർവ് ചെയ്യുന്നവർക്കു മാത്രമാണ് തിയേറ്ററുകളിൽ പ്രവേശനം അനുവദിക്കുക. സീറ്റ് നമ്പർ ഇ-മെയിൽ, എസ്എംഎസ് എന്നിവ വഴി ഡെലിഗേറ്റുകളെ അറിയിക്കും.
TAGGED:
Quo Wadis, Ida