2019ലെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ഇന്ന് സമ്മാനിക്കും - 2019 State Film Awards
മലയാള ചലച്ചിത്രരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ജെ.സി ഡാനിയൽ പുരസ്‌കാരം സംവിധായകൻ ഹരിഹരന് മുഖ്യമന്ത്രി നൽകും
തിരുവനന്തപുരം: 2019ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ ഇന്ന് സമ്മാനിക്കും. വൈകിട്ട് ആറ് മണിക്ക് തിരുവനന്തപുരം ടാഗോർ തിയേറ്ററിലാണ് പുരസ്‌കാര വിതരണം നടക്കുക. മലയാള ചലച്ചിത്രരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ജെ.സി ഡാനിയൽ പുരസ്‌കാരം സംവിധായകൻ ഹരിഹരന് മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിക്കും. മികച്ച നടനുള്ള പുരസ്‌കാരം സുരാജ് വെഞ്ഞാറമൂടും നടിക്കുള്ള പുരസ്‌കാരം കനി കുസൃതിയും ഏറ്റുവാങ്ങും. പൂർണമായും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സംഘടിപ്പിക്കുന്ന ചടങ്ങിൽ പുരസ്‌കാര ജേതാക്കൾക്കും പ്രത്യേകം ക്ഷണിച്ചവർക്കും മാത്രമാണ് പ്രവേശനം.