കേരളം

kerala

ETV Bharat / state

നിയമസഭ സമ്മേളനം 28മുതല്‍; 16 ഓര്‍ഡിനന്‍സുകള്‍ പരിഗണിക്കും

സഭാ ടിവിയുടെ ഉദ്ഘാടനം ഈ നിയമസഭാ സമ്മേളനത്തിലെന്ന് സ്പീക്കര്‍

നിയമസഭയുടെ പതിനാറാം സമ്മേളനം തിങ്കളാഴ്ച ആരംഭിക്കും

By

Published : Oct 22, 2019, 2:52 PM IST

Updated : Oct 22, 2019, 3:15 PM IST

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ഇറക്കിയ 16 ഓർഡിനൻസിന്‌ പകരമുള്ള ബില്ലുകൾ 28ന്‌ ആരംഭിക്കുന്ന നിയമസഭാ സമ്മേളനം പരിഗണിക്കും. ഇതുകൂടാതെ മറ്റ്‌ ചില ബില്ലുകളും പരിഗണനക്ക് വരും. ഏതൊക്കെ ബില്ലുകൾ പരിഗണിക്കണമെന്ന്‌ സഭയുടെ കാര്യോപദേശക സമിതിയാണ്‌ തീരുമാനിക്കുന്നത്‌. സഭ 19ദിവസം നീണ്ടു നില്‍ക്കും.

നാല് ബില്ലുകള്‍ സബ്ജക്ട് കമ്മിറ്റിക്ക് വിടുന്ന പ്രമേയങ്ങളാണ് ആദ്യ രണ്ട് ദിവസം പരിഗണിക്കുക. 2019-20 വര്‍ഷത്തെ ഉപധനാഭ്യർഥനയുടെ അവതരണവും അതിന്മേലുള്ള ചര്‍ച്ചയും നവംബര്‍ അഞ്ചിന് നടക്കും.

നിയമസഭയുടെ നടപടികള്‍ പൊതുജനങ്ങളിലേക്ക് കൂടുതല്‍ എത്തിക്കുന്നതിനായി ആരംഭിക്കുന്ന സഭാ ടിവിയുടെ പ്രവര്‍ത്തനം ആരംഭിക്കുന്നതിനുളള നടപടികള്‍ അവസാനഘട്ടത്തിലാണ്. ഈ സമ്മേളന കാലയളവില്‍ സഭാ ടിവിയുടെ ഔപചാരിക ഉദ്ഘാടനം നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് നിയമസഭാ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ലോകകേരള സഭയുടെ രണ്ടാം സമ്മേളനം ജനുവരി രണ്ട്, മൂന്ന് തിയതികളില്‍ സംഘടിപ്പിക്കും. പ്രതിപക്ഷത്തിന്‍റെ സഹകരണം കൂടി ഇതില്‍ ഉറപ്പാക്കാന്‍ ശ്രമിക്കുമെന്നും സ്പീക്കര്‍ പറഞ്ഞു. കേരള കോണ്‍ഗ്രസ് എമ്മിലെ സഭാ നേതാവിനെ സംബന്ധിച്ച തര്‍ക്കങ്ങളോ പരാതികളോ നിയമസഭ സെക്രട്ടറിയേറ്റിന് മുന്നിലില്ല. അതുകൊണ്ട് തന്നെ വിഷയത്തില്‍ ഇടപെടേണ്ട സാഹചര്യമില്ലെന്നും സ്പീക്കര്‍ പറഞ്ഞു.

നിയമസഭ സമ്മേളനം 28മുതല്‍; 16 ഓര്‍ഡിനന്‍സുകള്‍ പരിഗണിക്കും
Last Updated : Oct 22, 2019, 3:15 PM IST

ABOUT THE AUTHOR

...view details