തിരുവനന്തപുരം: ട്വിറ്ററിൽ ശശി തരൂർ പലപ്പോഴും തമാശകൾ പങ്കുവയ്ക്കാറുണ്ട്. അതിനെതിരെ നേതാക്കൾ തമ്മിൽ പരസ്യമായി വിമർശനങ്ങൾ നടത്താറുമുണ്ട്. അത്തരത്തിൽ ട്വിറ്ററിൽ ശശി തരൂരും കേന്ദ്ര മന്ത്രി വി. മുരളീധരനും തമ്മിൽ നടക്കുന്ന വാക്പോരാണ് ഇപ്പോൾ ചർച്ചയാകുന്നത്. പ്രധാനമന്ത്രിയുടെ താടിയുടെ നീളം ഗ്രാഫിക്കൽ രീതിയിൽ ചിത്രീകരിച്ചുകൊണ്ടുള്ള ചിത്രം തരൂർ പോസ്റ്റ് ചെയ്‌തതോടെയാണ് അതിന് മറുപടിയുമായി വി മുരളീധരൻ രംഗത്തെത്തിയത്.
ട്വിറ്ററിൽ വാക്പോരുമായി തരൂരും മുരളീധരനും - കേന്ദ്ര മന്ത്രി വി. മുരളീധരൻ
പ്രധാനമന്ത്രിയുടെ താടിയുടെ നീളം ഗ്രാഫിക്കൽ രീതിയിൽ ചിത്രീകരിച്ചുകൊണ്ടുള്ള ചിത്രം പോസ്റ്റ് ചെയ്‌തതോടെയാണ് അതിന് മറുപടിയുമായി വി മുരളീധരൻ രംഗത്തെത്തിയത്.
ട്വിറ്ററിൽ വാക്പോരുമായി തരൂരും മുരളീധരനും
തരൂരിന്‍റെ അസുഖം മാറാൻ ആയുഷ്‌മാൻ ഭാരത് വഴി ആശുപത്രിയിൽ വാർഡ് റെഡിയക്കാമെന്നായിരുന്നു മുരളീധരന്‍റെ മറുപടി. ഇതിനു പിന്നാലെ കേന്ദ്രമന്ത്രിയെ പരിഹസിച്ച് തരൂരും എത്തി. എംപിയുടെ മറുപടി ഇങ്ങനെ, എനിക്കുള്ള അസുഖം എന്തായാലും അത് മാറുന്നത് ആണെന്ന് എനിക്കുറപ്പാണ്. പക്ഷേ തമാശ ആസ്വദിക്കാൻ കഴിയാത്ത പ്രശ്‌നം താങ്കളെപ്പോലുള്ള സംഘികൾക്ക് ഒരു മാറാരോഗം പോലെയാണ്. അതിന് നിർഭാഗ്യവശാൽ ആയുഷ്‌മാൻ ഭാരതിൽ പോലും ഒരു ചികിത്സയില്ല!