കേരളം

kerala

ETV Bharat / state

ഗാനഗന്ധര്‍വ്വന്‍റെ പിറന്നാളിന് മധുരം വിളമ്പി തരംഗനിസരിയും - yesudas birthday

തിരുവനന്തപുരം ഇടപ്പഴഞ്ഞിയിൽ യേശുദാസ് സ്ഥാപിച്ച സംഗീത വിദ്യാലയമാണ് തരംഗനിസരി

ഗാനഗന്ധര്‍വന്‍ യേശുദാസ്  80-ാം പിറന്നാൾ  തരംഗനിസരി സംഗീത വിദ്യാലയം  ഇടപ്പഴഞ്ഞി  വിശ്വജനീന ബാലനികേതൻ പ്ലേ സ്‌കൂൾ  tharanganisari music school  yesudas birthday  yesudas music school
ഗാനഗന്ധര്‍വന്‍റെ പിറന്നാളിന് മധുരം വിളമ്പി തരംഗനിസരിയും

By

Published : Jan 10, 2020, 4:32 PM IST

Updated : Jan 10, 2020, 5:40 PM IST

തിരുവനന്തപുരം: ഗാനഗന്ധര്‍വന്‍ യേശുദാസിന്‍റെ 80-ാം പിറന്നാളിന് ആശംസകളുമായി തരംഗനിസരി സംഗീത വിദ്യാലയത്തിലെ കുരുന്നുകൾ. തിരുവനന്തപുരം ഇടപ്പഴഞ്ഞിയിൽ യേശുദാസ് സ്ഥാപിച്ച സംഗീത വിദ്യാലയമാണ് തരംഗനിസരി. കുരുന്നുകൾക്ക് അധ്യാപകർ പിറന്നാൾ മധുരം നൽകി സന്തോഷം പങ്കിട്ടു.

ഗാനഗന്ധര്‍വ്വന്‍റെ പിറന്നാളിന് മധുരം വിളമ്പി തരംഗനിസരിയും

തരംഗനിസരിക്കൊപ്പം വിശ്വജനീന ബാലനികേതൻ പ്ലേ സ്‌കൂളും ആഘോഷങ്ങളുടെ ഭാഗമായി. 1975 ലാണ് തരംഗനിസരിയുടെ തുടക്കം. കർണാടക സംഗീതം, ഹിന്ദുസ്ഥാനി, പാശ്ചാത്യ സംഗീതം, ഉപകരണവാദ്യം എന്നിവങ്ങനെ 20 കോഴ്‌സുകളാണ് ഇവിടെ പഠിപ്പിക്കുന്നത്. വിവിധ പ്രായത്തിലുള്ള മുന്നൂറോളം പേര്‍ ഇവിടെ സംഗീതം അഭ്യസിക്കുന്നു. വിശ്രമജീവിതം നയിക്കുന്നവർക്കായി പ്രത്യേക ക്ലാസുകളുമുണ്ട്.

Last Updated : Jan 10, 2020, 5:40 PM IST

ABOUT THE AUTHOR

...view details