തിരുവനന്തപുരം: വിഖ്യാത ഭൗതിക ശാസ്ത്രജ്ഞനും ശാന്തിസ്വരൂപ് ഭട്‌നഗര്‍ അവാര്‍ഡ് ജേതാവുമായ പൊഫ. താണു പത്മനാഭന്‍(64) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് പൂനെയിലെ വീട്ടില്‍ കുഴഞ്ഞു വീഴുകയായിരുന്നു. സംസ്‌കാരം ഇന്ന് പൂനെയില്‍ നടക്കും. ഭൗതിക ശാസ്ത്ര മേഖലയിലെ ആജീവനാന്ത ഗവേഷണ നേട്ടത്തിന് സംസ്ഥാന സര്‍ക്കാര്‍ ഇക്കൊല്ലത്തെ കേരള ശാസ്ത്ര പ്രതിഭ പുരസ്‌കാരത്തിന് അദ്ദേഹത്തെ തെരഞ്ഞെടുത്തിരുന്നു.
1957ല്‍ തിരുവനന്തപുരത്ത് ജനിച്ച പൊഫ. താണു പത്മനാഭന്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ നിന്ന് ബിഎസ്‌സി, എംഎസ്‌സി ബിരുദങ്ങള്‍ സ്വര്‍ണ മെഡലേടെ നേടി. ഗവേഷണ മേഖലയില്‍ വര്‍ഷങ്ങള്‍ നീണ്ട യാത്രയില്‍ ഗുരുത്വാകര്‍ഷണം, ക്വാണ്ടം തിയറി, പ്രപഞ്ച വിന്യാസങ്ങളുടെ രൂപീകരണം എന്നിവയായിരുന്നു അദ്ദേഹത്തിന്‍റെ ഇഷ്‌ട വിഷയങ്ങള്‍.