തിരുവനന്തപുരം:സംസ്ഥാനത്തെ ലിഫ്റ്റ് സംവിധാനമടക്കമുള്ള ആദ്യ ബഹുനില പൊലീസ് സ്റ്റേഷൻ തമ്പാനൂരിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്‌തു. ക്യാമറ, വൈഫൈ, കമ്പ്യൂട്ടർ സംവിധാനങ്ങളsങ്ങിയ സ്‌മാർട്ട് പൊലീസ് സ്റ്റേഷൻ 2.50 കോടി ചെലവിലാണ് നിർമിച്ചിരിക്കുന്നത്.
തമ്പാനൂര്‍ പൊലീസ് സ്റ്റേഷന്‍റെ നവീകരിച്ച കെട്ടിടം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു - മുഖ്യമന്ത്രി പിണറായി വിജയൻ
ന്യൂ തിയേറ്ററിന് സമീപം നിർമിച്ച നാല് നിലകളുള്ള കെട്ടിടത്തിൽ മികച്ച സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്
![തമ്പാനൂര്‍ പൊലീസ് സ്റ്റേഷന്‍റെ നവീകരിച്ച കെട്ടിടം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു thambanoor police station ആദ്യ ബഹുനില പൊലീസ് സ്റ്റേഷൻ തമ്പാനൂര്‍ പൊലീസ് സ്റ്റേഷൻ മുഖ്യമന്ത്രി പിണറായി വിജയൻ ആദ്യ സ്‌മാർട്ട് പൊലീസ് സ്റ്റേഷന്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5558856-thumbnail-3x2-police.jpg)
കേന്ദ്ര സർക്കാർ 2006ൽ അനുവദിച്ച ആദ്യ സ്‌മാർട് പൊലീസ് സ്റ്റേഷനായിരുന്നു തമ്പാനൂർ പൊലീസ് സ്റ്റേഷൻ. എന്നാൽ പല കാരണങ്ങളാൽ കെട്ടിടനിർമാണം നടന്നില്ല. 2017ലാണ് വീണ്ടും സ്റ്റേഷന്‍റെ നിർമാണത്തിന്‍റെ നടപടികൾ ആരംഭിച്ചത്. ന്യൂ തിയേറ്ററിന് സമീപം നിർമിച്ച നാല് നിലകളുള്ള കെട്ടിടത്തിൽ മികച്ച സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഉദ്‌ഘാടനത്തിന്‍റെ ഭാഗമായി കമാന്‍റോകളുടെ അഭ്യാസ പ്രകടനവും നടന്നു.
ട്രാഫിക് നിയമലംഘനങ്ങൾ തടയുന്നതിനുള്ള ചീറ്റ വാഹനങ്ങളുടെ ഫ്ലാഗ് ഓഫും മുഖ്യമന്ത്രി നിർവഹിച്ചു. ഡിജിപി ലോകനാഥ് ബെഹ്റ, സിറ്റി പൊലീസ് കമ്മിഷണർ എം.ആർ.അജിത് കുമാർ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.