തൈപ്പൂയക്കാവടി ഘോഷയാത്ര; തിരുവനന്തപുരത്ത് ഗതാഗത നിയന്ത്രണം - Traffic Control in Trivandrum
കുന്നുകുഴി, ഗൗരീശപട്ടം, പൊട്ടക്കുഴി, മുറിഞ്ഞപാലം, മെഡിക്കൽ കോളജ്, ഉള്ളൂർ, കൊച്ചുള്ളൂർ റോഡിലൂടെ ഉച്ചവരെ വാഹനങ്ങൾ കടത്തിവിടില്ല.
തിരുവനന്തപുരം: തൈപ്പൂയക്കാവടി ഘോഷയാത്രയോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിൽ ഇന്ന് ഉച്ചവരെ ഗതാഗത നിയന്ത്രണം. ഉള്ളൂർ ബാലസുബ്രഹ്മണ്യ ക്ഷേത്രത്തിലെ കാവടി ഘോഷയാത്ര സമാപിക്കുന്നത് വരെ കുന്നുകുഴി, ഗൗരീശപട്ടം, പൊട്ടക്കുഴി, മുറിഞ്ഞപാലം, മെഡിക്കൽകോളജ്, ഉള്ളൂർ, കൊച്ചുള്ളൂർ റോഡിലൂടെ വാഹനങ്ങൾ കടത്തിവിടില്ല. പേട്ട, ചാക്ക, പട്ടം, ഇടപ്പഴിഞ്ഞി, ശാസ്‌തമംഗലം എന്നിവിടങ്ങളിലും നിയന്ത്രണമുണ്ട്. മെഡിക്കൽ കോളജ് ആശുപത്രിയിലേക്കുള്ള വാഹനങ്ങൾ പട്ടം - ചാലക്കുഴി റോഡ് വഴി പോകണം എന്ന നിർദേശം നൽകിയിട്ടുണ്ട്.