കേരളം

kerala

ETV Bharat / state

നെയ്യാറ്റിൻകര ഭൂമി വസന്ത വാങ്ങിയത്; രാജൻ ഭൂമി കൈയ്യേറിയെന്ന് തഹസിൽദാരുടെ റിപ്പോർട്ട് - neyytinkara case

ഭൂമി സുഗന്ധി എന്നയാളിൽ നിന്നും വസന്ത വില കൊടുത്ത് വാങ്ങിയതാണെന്നും കലക്ടർക്ക് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.

നെയ്യാറ്റിൻകരയിൽ ദമ്പതികളുടെ മരണം  ദമ്പതികളുടെ മരണം  ഭൂമി മരിച്ച രാജൻ കൈയ്യേറിയതാണെന്ന് തഹസിൽദാരുടെ റിപ്പോർട്ട്  ഭൂമി കൈയ്യേറി  thahasildar report on neyytinkara case  neyytinkara case  thahasildar report
നെയ്യാറ്റിൻകരയിൽ ദമ്പതികളുടെ മരണം: ഭൂമി മരിച്ച രാജൻ കൈയ്യേറിയതാണെന്ന് തഹസിൽദാരുടെ റിപ്പോർട്ട്

By

Published : Jan 6, 2021, 12:55 PM IST

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ഭൂമി ഒഴിപ്പിക്കുന്നതിനിടെ ദമ്പതികൾ തീകൊളുത്തി മരിച്ച കേസിൽ വഴിത്തിരിവായി തഹസിൽദാരുടെ റിപ്പോർട്ട്. ഭൂമി മരിച്ച രാജൻ കൈയ്യേറിയതാണെന്ന് നെയ്യാറ്റിൻകര തഹസിൽദാരുടെ റിപ്പോർട്ട്. ഭൂമി പുറമ്പോക്കാണെന്ന വാദം തെറ്റാണ്. ഭൂമി സുഗന്ധി എന്നയാളിൽ നിന്നും വസന്ത വില കൊടുത്ത് വാങ്ങിയതാണെന്നും കലക്ടർക്ക് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. അതേസമയം ഭൂമിയുടെ വിൽപന സാധുവാണോ എന്നത് സർക്കാർ പരിശോധിക്കണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു.

കോടതി ഉത്തരവ് പ്രകാരം ഭൂമി ഒഴിപ്പിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രാജനും ഭാര്യ അമ്പിളിയും തീപ്പൊള്ളലേറ്റ് മരിച്ചത്. കഴിഞ്ഞ 22നായിരുന്നു സംഭവം.

ABOUT THE AUTHOR

...view details