തിരുവനന്തപുരം:അരുവിക്കര കുമ്മിയിലെ ശുദ്ധജല പ്ലാന്‍റിലെ താൽക്കാലിക ജീവനക്കാരൻ കുഴഞ്ഞുവീണ് മരിച്ചു. അധികൃതരുടെ അനാസ്ഥയാണ് ജീവനക്കാരൻ മരിക്കാൻ കാരണമെന്ന് വാട്ടർ അതോറിറ്റി ഓഫീസിനു മുന്നിൽ നാട്ടുകാർ പ്രതിഷേധിച്ചു. പ്ലാന്‍റിലെ താൽക്കാലിക ജീവനക്കാരനായ രാജീവലോചനൻ നായർ (67) ആണ് മരിച്ചത്. ഇയാൾ കഴിഞ്ഞ 12 വർഷത്തോളമായി ഇവിടെ താൽകാലിക ജോലിക്കാരനാണ്.
ജീവനക്കാരൻ കുഴഞ്ഞുവീണ് മരിച്ചു; അരുവിക്കരയില്‍ പ്രതിഷേധം
പ്ലാൻറിലെ ജീവനക്കാരനായ രാജീവലോചനൻ നായർ (67) ആണ് മരിച്ചത്. ഇയാൾ കഴിഞ്ഞ 12 വർഷത്തോളമായി ഇവിടെ താൽകാലിക ജോലിക്കാരനാണ്.
ശുദ്ധജല പ്ലാന്‍റിലെ താൽക്കാലിക ജീവനക്കാരൻ കുഴഞ്ഞുവീണ് മരിച്ചു; പ്രതിഷേധവുമായി നാട്ടുകാർ
ഇന്ന് രാവിലെ ജോലിക്കിടയിൽ കുഴഞ്ഞ് വീണ ജീവനക്കാരനെ നെടുമങ്ങാട് താലൂക്ക് ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിലെത്തിക്കാൻ വൈകിയതാണ് മരണ കാരണമെന്ന് നാട്ടുകാരും ബന്ധുക്കളും ആരോപിച്ചു. ശബരിനാഥൻ എംഎൽഎ പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകി. വകുപ്പ് മന്ത്രിയുമായി ഇടപെട്ട് നഷ്ടപരിഹാരം ഉൾപ്പെടെയുള്ള അർഹമായ ആനുകൂല്യങ്ങൾ വാങ്ങി നൽകാമെന്ന അധികൃതരുടെ ഉറപ്പിന്മേൽ സമരക്കാർ പിന്മാറി. മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.