കേരളത്തിൽ ചൂട് കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം - Temperatures will drop in Thiruvananthapuram
ആറ് ജില്ലകളിലാണ് ഇന്നലെ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ജാഗ്രതാ മുന്നറിയിപ്പ് നല്‍കിയിരുന്നത്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ ചൂട് കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കഴിഞ്ഞ ദിവസങ്ങളില്‍ വിവിധ ജില്ലകളിലായി രണ്ട് മുതല്‍ മൂന്ന് ഡിഗ്രിവരെ ചൂട് കൂടുതലായിരുന്നു. ഇന്നലെ ആറ് ജില്ലകളിലാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ജാഗ്രതാ മുന്നറിയിപ്പ് നല്‍കിയത്. എന്നാൽ ഇന്ന് നിർദേശങ്ങളൊന്നും നല്‍കിയിട്ടില്ല. താപനില വർധിക്കുന്നില്ലെങ്കിലും കടുത്ത ചൂട് തുടരുന്ന സാഹചര്യത്തില്‍ ജാഗ്രതാ നിര്‍ദേശങ്ങള്‍ പിന്തുടരണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. ഉച്ചസമയത്ത് പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കാനും ആവശ്യത്തിന് വെളളം കുടിക്കാനും നിര്‍ദേശമുണ്ട്.