കേരളത്തിൽ ഇന്ന് താപനില ഉയരാൻ സാധ്യത - കേരളത്തിൽ ഇന്ന് താപനില ഉയരാൻ സാധ്യത
കൊല്ലം, കോഴിക്കോട്, ആലപ്പുഴ ജില്ലകളിലാണ് താപനില ഉയരാൻ സാധ്യതയുള്ളത്.
കേരളത്തിൽ ഇന്ന് താപനില ഉയരാൻ സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ ഇന്ന് താപനില ഉയരാൻ സാധ്യത. കൊല്ലം, കോഴിക്കോട്, ആലപ്പുഴ ജില്ലകളിൽ സാധാരണ താപനിലയെക്കാൾ രണ്ട് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചൂട് വർധിക്കുന്നതിന്‍റെ പശ്ചാത്തലത്തിൽ ദുരന്ത നിവാരണ അതോറിറ്റി സംസ്ഥാനത്തെ പൊതുജനങ്ങൾക്കായി മുൻകരുതൽ നിർദേശം നൽകിയിട്ടുണ്ട്.