കേരളം

kerala

ETV Bharat / state

രണ്ട് ദിവസം ചൂട് ഉയര്‍ന്നതാകും; നാല് ജില്ലകൾക്ക് ജാഗ്രതാ നിര്‍ദേശം - temperature increase

ആലപ്പുഴ, കോഴിക്കോട്, കണ്ണൂർ, കോട്ടയം എന്നീ ജില്ലകളിലാണ് ഇന്നും നാളെയും പകൽ സമയത്ത് താപനില ഉയരാൻ സാധ്യതയുള്ളത്. രണ്ട് ഡിഗ്രി മുതൽ മൂന്ന് ഡിഗ്രി വരെ താപനില ഉയരാനാണ് സാധ്യത.

ചൂട് ഉയരും  നാല് ജില്ലകൾക്ക് ജാഗ്രതാ നിര്‍ദേശം  ജാഗ്രതാ നിര്‍ദേശം  താപനില ഉയരും  ചൂട് കൂടും  temperature increase  kerala weather
നാല് ജില്ലകൾക്ക് ജാഗ്രതാ നിര്‍ദേശം

By

Published : Feb 23, 2020, 3:01 PM IST

തിരുവനന്തപുരം: സംസ്ഥാനത്തെ നാല് ജില്ലകളിൽ താപനില ഉയരാനുള്ള സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ആലപ്പുഴ, കോഴിക്കോട്, കണ്ണൂർ, കോട്ടയം എന്നീ ജില്ലകളിലാണ് ഇന്നും നാളെയും പകൽ സമയത്ത് താപനില ഉയരാൻ സാധ്യതയുള്ളത്. സാധാരണ താപനിലയെക്കാൾ രണ്ട് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചത്. പൊതുവെ സംസ്ഥാനത്തെ ചൂട് വർധിക്കുന്നതിന്‍റെ പശ്ചാത്തലത്തിൽ ദുരന്ത നിവാരണ അതോറിറ്റി സംസ്ഥാനത്തെ പൊതുജനങ്ങൾക്കായി ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഇതുവരെ രേഖപ്പെടുത്തപ്പെട്ട ഉയർന്ന ദിനാന്തരീക്ഷ താപനില സർവകാല റെക്കോർഡുകൾ ഭേദിക്കുന്നതിന്‍റെ പശ്ചാത്തലത്തിലും താപനില വിവിധയിടങ്ങളിൽ 37 ഡിഗ്രി സെൽഷ്യസിനെക്കാൾ ഉയരുന്ന സാഹചര്യമുള്ളതിനാലും ചൂട് മൂലമുള്ള ആരോഗ്യ പ്രശ്‌നങ്ങളെ നേരിടുന്നതിനായുള്ള ജാഗ്രത പുലർത്താൻ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചു.

ABOUT THE AUTHOR

...view details