കേരളം

kerala

ETV Bharat / state

പ്രഥമ ടെലിവിഷൻ ലൈഫ് ടൈം അച്ചീവ്മെൻ്റ് പുരസ്‌കാരം ശശികുമാറിന് - television life time achivment award news

പുരസ്‌കാരനിര്‍ണയം കെ. സച്ചിദാനന്ദൻ ചെയർമാനായ സമിതിയുടേത്

പ്രഥമ ടെലിവിഷൻ ലൈഫ് ടൈം അച്ചീവ്മെൻ്റ് പുരസ്ക്കാരം  കെ. സച്ചിദാനന്ദൻ ചെയർമാനായ സമിതി  ശശികുമാറിന് പുരസ്‌കാരം  ശശികുമാറിന് ലൈഫ് ടൈം അച്ചീവ്മെൻ്റ് പുരസ്ക്കാരം പുരസ്‌കാരം  sasikumar award  television life time achivment award sasikumar  television life time achivment award news  life time achivment award news
പ്രഥമ ടെലിവിഷൻ ലൈഫ് ടൈം അച്ചീവ്മെൻ്റ് പുരസ്ക്കാരം ശശികുമാറിന്

By

Published : Jul 29, 2021, 4:20 PM IST

തിരുവനന്തപുരം : സംസ്ഥാന സർക്കാരിൻ്റെ പ്രഥമ ടെലിവിഷൻ ലൈഫ് ടൈം അച്ചീവ്മെൻ്റ് പുരസ്‌കാരം പ്രശസ്‌ത മാധ്യമ പ്രവർത്തകനും ഏഷ്യാനെറ്റ് സ്ഥാപകനുമായ ശശികുമാറിന്. രണ്ട് ലക്ഷം രൂപയും പ്രശംസാപത്രവും ശിൽപ്പവും അടങ്ങുന്നതാണ് അംഗീകാരം.

കെ. സച്ചിദാനന്ദൻ ചെയർമാനായ സമിതിയാണ് പുരസ്‌കാരം നിർണയിച്ചത്.സംസ്ഥാനത്ത് ഗൗരവമുള്ള ടെലിവിഷൻ സംസ്‌കാരം പ്രചരിപ്പിക്കുന്നതിൽ നിർണായക പങ്കുവഹിച്ച വ്യക്തിയാണ് ശശികുമാറെന്ന് ജൂറി വിലയിരുത്തി.

READ MORE:നിയമസഭ കേസ് കോടതിയിലെത്തിച്ച യുഡിഎഫ് നടപടി ജനാധിപത്യവിരുദ്ധമെന്ന് മുഖ്യമന്ത്രി

മലയാളത്തിലെ ദൃശ്യ മാധ്യമ പ്രവർത്തനത്തിന് മതേതര, പുരോഗമന മൂല്യങ്ങളിലൂന്നിയ ദിശാബോധം നൽകുകയും ദീർഘകാലമായി ഈ മേഖലയിൽ സജീവമായി ഇടപെടുകയും ചെയ്യുന്ന ടെലിവിഷൻ പ്രവർത്തകന്നെ നിലയിലുള്ള അതുല്യ സംഭാവനകൾ പരിഗണിച്ചാണ് പുരസ്‌കാരമെന്നും ജൂറി അഭിപ്രായപ്പെട്ടു.

ABOUT THE AUTHOR

...view details