തിരുവനന്തപുരം:സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഒരാൾ കൂടി മരിച്ചു. തിരുവനന്തപുരത്ത് ചികിത്സയിലായിരുന്ന തെലങ്കാന സ്വദേശി അഞ്ജയ്(68) ആണ് മരിച്ചത്. രാജസ്ഥാനിലെ ജയ്പൂരിൽ നിന്നുള്ള സ്പെഷ്യൽ ട്രെയിനിൽ മെയ് 22നാണ് അഞ്ജയ് കുടുംബത്തോടൊപ്പം തിരുവനന്തപുരത്ത് എത്തിയത്. തെലങ്കാനയിലേക്ക് പോകേണ്ടിയിരുന്ന ഇവർക്ക് ട്രെയിൻ മാറി പോവുകയായിരുന്നു.
കേരളത്തില്‍ വീണ്ടും കൊവിഡ് മരണം - covid death in kerala
രാജസ്ഥാനില്‍ നിന്ന് ട്രെയിന്‍ മാറി കയറി തിരുവനന്തപുരത്തെത്തിയ തെലങ്കാന സ്വദേശിയാണ് മരിച്ചത്
മതിയായ രേഖകൾ ഇല്ലാതെ തിരുവനന്തപുരത്ത് എത്തിയ അഞ്ജയ്‌യേയും കുടുംബത്തേയും പൂജപ്പുരയിലെ ഐ.സി.എമ്മിൽ നിരീക്ഷണത്തിലാക്കി. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചതോടെ അഞ്ജയിയെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്നലെ പുലർച്ചെ മരിച്ചു. അദ്ദേഹത്തിന്‍റെ കൊവിഡ് പരിശോധനാ ഫലം ഇന്നാണ് പുറത്തു വന്നത്.
ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം കൊവിഡ് പ്രോട്ടോക്കോളും മതാചാരങ്ങളും പാലിച്ച് തിരുവനന്തപുരത്ത് തന്നെ സംസ്കരിക്കും. അഞ്ജയ്‌യുടെ ഭാര്യയും രണ്ട് കുട്ടികളും മറ്റു രണ്ടു കുടുംബാംഗങ്ങളും പൂജപ്പുരയിലെ നിരീക്ഷണ കേന്ദ്രത്തിലാണ്.