തിരുവനന്തപുരം: പാലാ ഉപതെരഞ്ഞെടുപ്പിന് തെരഞ്ഞടുപ്പ് കമ്മീഷൻ സജ്ജമെന്ന് ടിക്കാറാം മീണ. 2019 ജനുവരിയിൽ തയ്യാറാക്കിയ നിലവിലെ വോട്ടർ പട്ടിക പ്രകാരമാകും വോട്ടെടുപ്പ്. ഒക്ടോബറിൽ ആറ് മാസം തികയുന്നതുകൊണ്ടാണു പാലായില്‍ തെരഞ്ഞെടുപ്പ് നേരത്തെ ആക്കിയത്. രാഷ്ട്രീയ നേതാക്കള്‍ക്ക് എന്തും പറയാമെന്നും തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തില്‍ ഒരു ഗൂഢാലോചനയുമില്ലെന്നും ടിക്കാറാം മീണ പറഞ്ഞു.
പാലാ ഉപതെരഞ്ഞെടുപ്പിന് കമ്മിഷൻ സജ്ജം: ടിക്കാറാം മീണ - തിരഞ്ഞെടുപ്പ് കമ്മീഷൻ സജ്ജം
രാഷ്ട്രീയ നേതാക്കള്‍ക്ക് എന്തും പറയാമെന്നും തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തില്‍ ഒരു ഗൂഢാലോചനയുമില്ലെന്നും ടിക്കാറാം മീണ
"തെരഞ്ഞെടുപ്പ് കമ്മിഷനെതിരെ കോടിയേരി ബാലകൃഷ്ണന്‍ നടത്തിയ പ്രസ്താവനയില്‍ ആത്മപരിശോധന നടത്തണം. കേരള കോണ്‍ഗ്രസിനകത്തെ തര്‍ക്കം തന്‍റെ മുമ്പിലില്ല. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത്. പെരുമാറ്റച്ചട്ടലംഘനം തെരഞ്ഞെടുപ്പ് കാലത്ത് അനുവദിക്കില്ല. മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസ് തീർന്നത് ജൂണിലാണ്. അതിനാൽ നവംബറിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം വരാനാണ് സാധ്യത. മഞ്ചേശ്വരം ഒഴികെയുള്ള മറ്റ് നാല് മണ്ഡലങ്ങളിൽ ഒക്ടോബറിൽ പ്രഖ്യാപനം വരാനാണ് സാധ്യതയെന്നും ടിക്കാറാം മീണ പറഞ്ഞു.