കേരളം

kerala

ETV Bharat / state

ക്രമക്കേട് ആരോപിച്ചോളൂ ; തെളിയിച്ചില്ലേൽ കേസെടുക്കുമെന്ന് ടിക്കാറാം മീണ - ടിക്കാറാം മീണ

പരാതിയിൽ ഉത്തമ ബോധ്യത്തോടെ ഉറച്ചു നിൽക്കുകയാണെങ്കിൽ ഡിക്ലറേഷൻ ഫോമിൽ പരാതി എഴുതി വാങ്ങണമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ.

ടിക്കാറാം മീണ

By

Published : Apr 23, 2019, 1:26 PM IST

തിരുവനന്തപുരം : വോട്ടിങിൽ ക്രമക്കേട് ആരോപിക്കുന്നവർ അത് തെളിയിച്ചില്ലെങ്കിൽ ഇന്ത്യൻ ശിക്ഷാ നിയമം സെക്ഷൻ 177 പ്രകാരം കേസ് എടുക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പു ഓഫീസർ ടിക്കാറാം മീണ. പ്രിസൈഡിങ് ഓഫീസർ ഇക്കാര്യം ക്രമക്കേട് ഉന്നയിക്കുന്ന ആളെ ബോധ്യപ്പെടുത്തണം. പരാതിയിൽ ഉത്തമ ബോധ്യത്തോടെ ഉറച്ചു നിൽക്കുകയാണെങ്കിൽ ഡിക്ലറേഷൻ ഫോമിൽ പരാതി എഴുതി വാങ്ങണമെന്നും ആരോപണം തെറ്റാണെന്നു തെളിഞ്ഞാൽ ഉടൻ പൊലീസിൽ ഏൽപ്പിക്കാൻ നടപടി സ്വീകരിക്കണമെന്നും നിർദേശം .

ABOUT THE AUTHOR

...view details