തിരുവനന്തപുരം: പൊലീസ് അസോസിയേഷൻ നേതാക്കൾ കൂട്ടത്തോടെ ബാലറ്റ് ശേഖരിച്ച സംഭവത്തിൽ ഡിജിപിയുടെ റിപ്പോർട്ട് ലഭിച്ചശേഷം തുടർനടപടി എന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടന്നുവരികയാണ്. പത്തു ലക്ഷം വോട്ടുകൾ അന്തിമ വോട്ടർ പട്ടികയിൽ നിന്ന് വെട്ടിനീക്കി എന്ന ഉമ്മൻചാണ്ടിയുടെ ആരോപണം അതിശയോക്തിപരമെന്നും ടിക്കാറാം മീണ പറഞ്ഞു.
പോസ്റ്റൽ വോട്ട് തിരിമറിയിൽ നടപടി ഉണ്ടാകും: ടീക്കാറാം മീണ - തിരിമറി
പോസ്റ്റൽ വോട്ട് തിരിമറിയിൽ മെയ് 15ന് റിപ്പോർട്ട് കിട്ടിയ ശേഷം നടപടിയെടുക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ.
ആകെ 63538 പോസ്റ്റൽ ബാലറ്റുകൾ ആണ് വിതരണം ചെയ്തത്. 8000 പോസ്റ്റൽ ബാലറ്റുകൾ ഇതുവരെ തിരികെ ലഭിച്ചു. തിരുവനന്തപുരം, കൊല്ലം, കണ്ണൂർ എന്നിവിടങ്ങളിലാണ് ആണ് ഏറ്റവും കൂടുതൽ പോസ്റ്റൽ ബാലറ്റുകൾ വിതരണം ചെയ്തത് . തിരുവനന്തപുരത്ത് 1048 ഉം കൊല്ലത്ത്759 ഉം കണ്ണൂരിൽ847ഉം ബാലറ്റുകൾ ആണ് ഇതുവരെ ലഭിച്ചത്. വോട്ടെണ്ണൽ ദിനമായ മെയ് 23 ന് രാവിലെ എട്ടു വരെ പോസ്റ്റൽ ബാലറ്റുകൾ തിരികെ ഏൽപ്പിക്കാൻ സാവകാശം ഉണ്ട്. കൂട്ടത്തോടെ പോസ്റ്റൽ ബാലറ്റുകൾ സിപിഎം അനുകൂല പോലീസ് അസോസിയേഷൻ നേതാക്കൾ ശേഖരിച്ചെന്ന പരാതിയിൽ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണ്. 15ന് ഡിജിപിയുടെ യുടെ റിപ്പോർട്ട് ലഭിക്കട്ടെ എന്നും അതിനുശേഷം ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നും ടിക്കാറാം മീണ പറഞ്ഞു.
പത്തു ലക്ഷം വോട്ടുകൾ അന്തിമ വോട്ടർ പട്ടികയിൽനിന്ന് വെട്ടിനീക്കി എന്ന മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ആരോപണം അതിശയോക്തിപരമാണ്. ഇക്കാര്യം തെരഞ്ഞെടുപ്പിനു മുൻപ് ഉന്നയിക്കാമായിരുന്നു. എങ്കിലും മനപ്പൂർവ്വം ഏതെങ്കിലും ഉദ്യോഗസ്ഥർ വോട്ടർമാരുടെ പേരുകൾ പട്ടികയിൽനിന്ന് വെട്ടിനീക്കിയിട്ടുണ്ടെങ്കിൽ അവർക്കെതിരെ നടപടി ഉണ്ടാകുമെന്നും മീണ അറിയിച്ചു.