കേരളം

kerala

ETV Bharat / state

തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സാങ്കേതികവിദ്യയുടെ സാധ്യതയുമായി യുഡിഎഫ് സ്ഥാനാർഥി - puli veedu ward

സംസ്ഥാനത്ത് ആദ്യമായാണ് പ്രചരണ പത്രികയിൽ ക്യൂആർ കോഡ് ഉപയോഗിച്ച് പ്രചാരണം നടത്തുന്നത്.

സാങ്കേതികവിദ്യയുടെ സാധ്യതയുമായി യുഡിഎഫ് സ്ഥാനാർഥി  പുലിവീട് വാർഡിലെ യുഡിഎഫ് സ്ഥാനാർഥി  പോത്തൻകോട് പഞ്ചായത്ത് തെരഞ്ഞെടുപ്പ്  പുതു തലമുറയിലേക്ക് പ്രചരണമെത്തിക്കാനാണ് ക്യൂആർ കോഡ്  ക്യൂആർ കോഡ് പ്രചരണം  technology in the UDF election campaign  pothenkod panchayath  puli veedu ward  UDF election campaign in pothenkod
പ്രചാരണത്തിൽ സാങ്കേതികവിദ്യയുടെ സാധ്യതയുമായി യുഡിഎഫ് സ്ഥാനാർഥി

By

Published : Nov 26, 2020, 5:22 PM IST

തിരുവനന്തപുരം:പോത്തൻകോട് പഞ്ചായത്തിലെ പുലിവീട് വാർഡിലെ യുഡിഎഫ് സ്ഥാനാർഥിയായ അംബിക ടീച്ചർ കൊവിഡ് കാലത്തെ വേറിട്ട പ്രചാരണവുമായി രംഗത്തെത്തി. അഭ്യർഥനയോടൊപ്പം ക്യൂആർ കോഡും ചേർത്താണ് പ്രചാരണ പത്രിക പ്രിന്‍റ് ചെയ്‌തിരിക്കുന്നത്. പുതു തലമുറയിലേക്ക് പ്രചാരണമെത്തിക്കാനാണ് ക്യൂആർ കോഡ് തയ്യാറാക്കിയത്. സംസ്ഥാനത്ത് ആദ്യമായിട്ടാണ് ഇത്തരത്തിലെ പ്രചാരണം.

പ്രചാരണത്തിൽ സാങ്കേതികവിദ്യയുടെ സാധ്യതയുമായി യുഡിഎഫ് സ്ഥാനാർഥി

ക്യൂആർ കോഡ് സ്‌മാർട്ട്ഫോൺ ഉപയോഗിച്ച് സ്‌കാൻ ചെയ്‌താൽ സ്ഥാനാർഥിയെക്കുറിച്ചുള്ള വിവരങ്ങൾ വിരൽത്തുമ്പിൽ റെഡി. വോട്ടഭ്യർഥിക്കുന്ന വീഡിയോയും തെരഞ്ഞെടുപ്പ് ഗാനവും മൊബൈലിലും കാണാൻ കഴിയും. കൊവിഡ് കാലമായതിനാൽ വോട്ടർമാരെ നേരിട്ട് കാണാൻ കഴിഞ്ഞില്ലെങ്കിലും സ്മാർട്ട്ഫോൺ വഴിയുള്ള പ്രചരണത്തിലൂടെ വിജയം നേടാമെന്ന പ്രതീക്ഷയിലാണ് യുഡിഎഫും അംബിക ടീച്ചറും.

ABOUT THE AUTHOR

...view details