കേരളം

kerala

ETV Bharat / state

സാലറി ചലഞ്ചിൽ പങ്കെടുക്കാത്ത അധ്യാപകർ ആർത്തിപണ്ടാരങ്ങൾ: മന്ത്രി കടകംപള്ളി സുരേന്ദ്രൻ - പോത്തൻകോട്

വീട്ടിലിരുന്ന് ശമ്പളം വാങ്ങുന്നവരാണ് അധ്യാപകരെന്നും മന്ത്രി

minister  pothencode  thiruvananthapuram  head master  തിരുവനന്തപുരം  പോത്തൻകോട്  സാലറി ചലഞ്ച്
സാലറി ചലഞ്ചിൽ പങ്കെടുക്കാത്ത അധ്യാപകർ ആർത്തിപണ്ടാരങ്ങൾ- മന്ത്രി കടകംപള്ളി സുരേന്ദ്രൻ

By

Published : Apr 28, 2020, 10:34 AM IST

തിരുവനന്തപുരം: സാലറി ചലഞ്ചിൽ പങ്കെടുക്കാത്ത അധ്യാപകർ ആർത്തി പണ്ടാരങ്ങളും കാട്ടാളൻമാരുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ വീട്ടിലിരുന്ന് ശമ്പളം വാങ്ങുന്നവരാണ് അധ്യാപകരെന്നും കേരളത്തിലെ അധ്യാപകരുടെ ചരിത്രം എന്താണെന്ന് അവർ വായിച്ച് മനസിലാക്കണമെന്നും അദേഹം കൂട്ടിച്ചേർത്തു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പോത്തൻകോട് യു.പി. സ്‌കൂളിലെ വിദ്യാർഥികളുടെ സഹായം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു മന്ത്രി.

സാലറി ചലഞ്ചിൽ പങ്കെടുക്കാത്ത അധ്യാപകർ ആർത്തിപണ്ടാരങ്ങൾ- മന്ത്രി കടകംപള്ളി സുരേന്ദ്രൻ

സാലറി ചലഞ്ചിന്‍റെ ഉത്തരവ് കത്തിച്ച അധ്യാപക സംഘടനയുടെ നേതാവ് പ്രഥമാധ്യാപകനായ സ്‌കൂളിലാണ് വിദ്യാർഥികളുടെ ദുരിതാശ്വാസ നിധി മന്ത്രി സ്വീകരിച്ചത്. എന്നാൽ സാലറി ചലഞ്ചിൽ കെ.പി.എസ്.ടി.എ. സംഘടന എതിരല്ലെന്നും അഞ്ചുമാസം കൊണ്ട് ശമ്പളത്തിൽ നിന്നും ഈടാക്കുന്ന തുക തിരിച്ചു തരുമോ,ഇല്ലയോ എന്ന് ഉത്തരവിൽ ഇല്ലായെന്നും അതാണ് പ്രതിഷേധങ്ങൾക്ക് കാരണമെന്നും കെ.പി.എസ്.ടി.എ. സംസ്ഥാന ജനറൽ സെക്രട്ടറിയും പോത്തൻകോട് യു.പി. സ്‌കൂൾ പ്രഥമാധ്യാപകനുമായ എം. സലാഹുദ്ദീൻ പറഞ്ഞു. മന്ത്രിയുടെ വ്യക്തിപരമായ ആരോപണങ്ങൾക്ക് താൻ മറുപടി നൽകുന്നില്ലെന്നും എം. സലാഹുദ്ദീൻ പറഞ്ഞു.

ABOUT THE AUTHOR

...view details