തിരുവനന്തപുരം: വിദ്യാഭ്യാസ വകുപ്പിൽ നിയമനം നൽകി എന്ന നിലയിൽ സർക്കാർ വെബ്സൈറ്റിൽ പേര് പ്രസിദ്ധീകരിച്ചിട്ടുള്ള ആർക്കും നിയമനം ലഭിച്ചിട്ടില്ലെന്ന് ഉദ്യോഗാർഥികൾ. പി എസ് സി നിയമന ശുപാർശ ലഭിച്ചിട്ടും സ്കൂൾ തുറക്കാത്തതിനാൽ ജോലിയിൽ പ്രവേശിക്കാൻ സാധിക്കാത്ത 1632 പേർക്ക് നൂറുദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തി നിയമനം നൽകുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. പിന്നീട് ഇവർക്ക് നിയമനം നൽകിയതായി സർക്കാർ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. എന്നാൽ ഒരാൾക്ക് പോലും നിയമനം നൽകിയില്ലെന്ന് ഉദ്യോഗാർഥികൾ പറഞ്ഞു.
വിദ്യാഭ്യാസ വകുപ്പിൽ നിയമനം നൽകിയെന്ന് സർക്കാർ; ആർക്കും നിയമനം ലഭിച്ചില്ലെന്ന് ഉദ്യോഗാർഥികൾ
വിദ്യാഭ്യാസ വകുപ്പിൽ നിയമനം നൽകി എന്ന നിലയിൽ സർക്കാർ വെബ്സൈറ്റിൽ പേര് പ്രസിദ്ധീകരിച്ചിട്ടുള്ള ആർക്കും നിയമനം ലഭിച്ചിട്ടില്ലെന്ന് ഉദ്യോഗാർഥികൾ.
വിദ്യാഭ്യാസ വകുപ്പിൽ നിയമനം നൽകിയെന്ന് സർക്കാർ; ആർക്കും നിയമനം ലഭിച്ചില്ലെന്ന് ഉദ്യോഗാർഥികൾ
നിയമനം നൽകാതെ തെറ്റായ കണക്ക് അവതരിപ്പിച്ച വഞ്ചിക്കുകയാണെന്ന് ഉദ്യോഗാർഥികൾ ആരോപിച്ചു. സ്ക്കൂൾ തുറക്കാത്തതിനാൽ വെക്കേഷൻ കഴിഞ്ഞതായി കണക്കാക്കാൻ കഴിയില്ല എന്നതാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ നിലപാട്. വിദ്യാഭ്യാസ വകുപ്പിന്‍റെ ഈ നിലപാടിനെതിരെ ഡിസംബർ 9 മുതൽ സമര പരിപാടി നടത്താൻ തീരുമാനിച്ചതായും ഉദ്യോഗാർഥികളുടെ കൂട്ടായ്‌മ അറിയിച്ചു.
Last Updated : Dec 3, 2020, 5:57 PM IST