തിരുവനന്തപുരം : തിരുവനന്തപുരം ലോ അക്കാദമി ഗ്രൗണ്ടിൽ അധ്യാപകൻ തീക്കൊളുത്തി മരിച്ചു. വഴയില സ്വദേശി സുനിൽ കുമാർ (44) ആണ് മരിച്ചത്.
വിദ്യാർഥികളുമായി സംസാരിച്ച ശേഷം കോളജ് ഗ്രൗണ്ടിലേക്ക് പോയ സുനിലിനെ പിന്നീട് തീക്കൊളുത്തിയ നിലയിലാണ് കണ്ടത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണകാരണം വ്യക്തമല്ലെന്ന് പൊലീസ് പറഞ്ഞു.