തിരുവനന്തപുരം:കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ ശമ്പള വിതരണം വൈകുന്നതില്‍ പ്രതിഷേധിച്ച് ട്രാൻസ്‌പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷൻ (ടിഡിഎഫ്) നേതാക്കള്‍ തിങ്കളാഴ്‌ച മുതല്‍ റിലേ നിരാഹാര സമരത്തിലേക്ക്. ജീവനക്കാര്‍ക്ക് എല്ലാ മാസവും അഞ്ചാം തിയതിക്ക് മുമ്പ് ശമ്പളം നല്‍കണമെന്നാവശ്യപ്പെട്ട് നടത്തുന്ന രാപ്പകല്‍ സത്യാഗ്രഹത്തിന്‍റെ രണ്ടാം ഘട്ടമായാണ് നിരാഹാര സമരം.
മെയ് മാസത്തില്‍ ലഭിക്കേണ്ട ശമ്പള കാര്യത്തില്‍ ഇനിയും തീരുമാനമാകാത്ത സാഹചര്യത്തിലാണ് ടിഡിഎഫ് സമരം കടുപ്പിക്കുന്നത്. എന്‍.കെ പ്രേമചന്ദ്രന്‍ എം.പി ട്രാന്‍സ്‌പോര്‍ട്ട് ഭവന് മുന്നില്‍ സമരം ഉദ്‌ഘാടനം ചെയ്‌തു. സംഘടന ജനറല്‍ സെക്രട്ടറിമാരായ ആര്‍.ശശിധരനും, ടി.സോണിയുമാണ് നിരാഹാര സമരം തുടങ്ങിയത്.