കേരളം

kerala

ETV Bharat / state

യാത്ര നിരക്ക് വര്‍ധനയില്‍ അന്തിമ തീരുമാനം; ഉന്നതതലയോഗം ഇന്ന് - bus fare

ഗതാഗതമന്ത്രി ആന്‍റണി രാജുവിന്‍റെ നേതൃത്വത്തിലുള്ള യോഗത്തില്‍ നിരക്ക് വര്‍ധനയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ചയാകും

ടാക്‌സി നിരക്ക് വര്‍ധന  ഓട്ടോ ടാക്‌സി നിരക്ക് വര്‍ധന  നിരക്ക് വര്‍ധന ഉന്നതതലയോഗം  ഗതാഗതമന്ത്രി ആന്‍റണി രാജു  bus fare  minister antony raju
ബസ് ഓട്ടോ ടാക്‌സി നിരക്ക് വര്‍ധന; ഉന്നതതലയോഗം ഇന്ന്

By

Published : Apr 5, 2022, 8:25 AM IST

തിരുവനന്തപുരം: ബസ്, ഓട്ടോ, ടാക്‌സി നിരക്ക് വര്‍ധനയില്‍ അന്തിമ തീരുമാനമെടുക്കാന്‍ ഇന്ന് ഗതാഗതമന്ത്രി ആന്‍റണി രാജുവവിന്‍റെ നേതൃത്വത്തില്‍ ഉന്നതതലയോഗം ചേരും. നിരക്ക് വര്‍ധനയുമായി ബന്ധപ്പെട്ട ഉത്തരവിറക്കുന്നതുമായ കാര്യങ്ങളാകും യോഗത്തില്‍ ചര്‍ച്ചയാവുക. ഗതാഗത സെക്രട്ടറിയും ഗതാഗത കമ്മിഷണറും ഉള്‍പ്പടെ പങ്കെടുക്കുന്ന യോഗം വൈകുന്നേരം 3:30നാണ് യോഗം.

വിദ്യാർഥികളുടെ കൺസഷൻ നിരക്ക് പുനപരിശോധിക്കാൻ കമ്മിറ്റിയെ ചുമതലപ്പെടുത്തിയിരുന്നു. കമ്മിറ്റിയുടെ ശുപാർശകളും കണ്ടെത്തലുകളും യോഗത്തില്‍ ചർച്ചയാകും. നിലവില്‍ ഓട്ടോറിക്ഷ-ടാക്‌സികളുടെ മിനിമം ചാര്‍ജിനുള്ള ദൂരം ഒന്നര കിലോമീറ്ററായി നിലനിര്‍ത്താന്‍ തീരുമാനിച്ചിരുന്നതിന്‍റെ തുടര്‍നടപടികളും ചര്‍ച്ച ചെയ്യും.

Also read: ഇന്ധന വില വര്‍ധന : സംസ്ഥാനം നികുതി കുറയ്‌ക്കില്ലെന്ന് ധനമന്ത്രി

ABOUT THE AUTHOR

...view details