തിരുവനന്തപുരം:അടുത്ത 12 മണിക്കൂറിൽ ടൗട്ടെ ശക്തമായ ചുഴലിക്കാറ്റായി മാറുമെന്ന് മുന്നറിയിപ്പ് . തുടർന്നുള്ള മണിക്കൂറുകളിൽ 118 മുതൽ 166 കിലോ മീറ്റർ വരെ വേഗത്തിൽ കാറ്റ് വീശുമെന്ന് കാലവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ടൗട്ടെ ചുഴലിക്കാറ്റ് കൂടുതൽ ശക്തമാകുമെന്ന് മുന്നറിയിപ്പ് Read more: LIVE UPDATES : ടൗട്ടെ : അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട്
ടൗട്ടെ ചുഴലിക്കാറ്റ് നിലവിൽ അമിനി ദ്വീപ് തീരത്ത് നിന്ന് ഏകദേശം 160 കിലോ മീറ്റർവടക്ക് പടിഞ്ഞാറുംഗോവയിലെ പനാജി തീരത്ത്നിന്ന് 350 കിലോ മീറ്റർ തെക്ക്-തെക്ക് പടിഞ്ഞാറുമായാണ് നിലകൊള്ളുന്നത്. 18ന് ഗുജറാത്ത് തീരം തൊടുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്.
ടൗട്ടയുടെ സ്വാധീന ഫലമായി കാസർഗോഡ്, കോഴിക്കോട്, വയനാട് ജില്ലകളിൽ അതിശക്തമായ മഴയും കടൽ ക്ഷോഭവും തുടരുകയാണ്.