മലങ്കര കത്തോലിക്ക സഭ അധ്യക്ഷനുമായി താരിഖ് അൻവർ കൂടിക്കാഴ്ച നടത്തി - മലങ്കര കത്തോലിക്കാ സഭ അധ്യക്ഷൻ കർദിനാൾ മാർ ബസേലിയോസ് ക്ലിമിസ് കത്തോലിക്കാ ബാവ
എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അന്‍വര്‍ മലങ്കര കത്തോലിക്ക സഭ അധ്യക്ഷൻ കർദിനാൾ മാർ ബസേലിയോസ് ക്ലിമിസ് കത്തോലിക്കാ ബാവയുമായി കൂടിക്കാഴ്ച നടത്തി
തിരുവനന്തപുരം: സാമുദായിക സംഘടനകളെ ഒപ്പം നിർത്തുന്നതിന്‍റെ ഭാഗമായി മലങ്കര കത്തോലിക്കാ സഭ അധ്യക്ഷൻ കർദിനാൾ മാർ ബസേലിയോസ് ക്ലിമിസ് കത്തോലിക്കാ ബാവയുമായ താരിഖ് അൻവർ കൂടിക്കാഴ്ച നടത്തി. നടന്നത് സൗഹൃദ സന്ദർശനമായിരുന്നു എന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അന്‍വര്‍ പറഞ്ഞു. എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന പാർട്ടിയാണ് കോൺഗ്രസ്. സാമുദായിക സംഘടനകളുടെ വിശ്വാസം ആർജിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പ് തോൽവിയുമായി ബന്ധപ്പെട്ട വിലയിരുത്തലുകൾക്കായാണ് കേന്ദ്ര നേതാക്കൾ കേരളത്തിൽ എത്തിയത്. വരുംദിവസങ്ങളിൽ മറ്റ് സാമുദായിക നേതാക്കളുമായും താരിഖ് അൻവർ കൂടിക്കാഴ്ച നടത്തും.