കേരളം

kerala

ETV Bharat / state

താരിഖ് അൻവർ ഇന്ന് ഘടകകക്ഷികളെ കാണും; തെരഞ്ഞെടുപ്പ് പരാജയവും ചർച്ച ചെയ്യും - tariq anwar udf members meeting soon news

കോൺഗ്രസിനുള്ളിലെ പ്രശ്നങ്ങളാണ് പരാജയകാരണമെന്ന് വിവിധ ഘടകകക്ഷികൾ അഭിപ്രായം ഉന്നയിച്ചിരുന്നു. അതിനാൽ സംസ്ഥാനതലത്തിൽ നേതൃമാറ്റം സംബന്ധിച്ചും ചർച്ച ചെയ്യും.

താരിഖ് അൻവർ പുതിയ വാർത്ത  താരിഖ് അൻവർ ഘടകകക്ഷികളെ കാണും വാർത്ത  തെരഞ്ഞെടുപ്പ് പരാജയം വാർത്ത  തിരുവനന്തപുരം താരിഖ് അൻവർ വാർത്ത  എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ വാർത്ത  യുഡിഎഫ് ഘടകകക്ഷികൾ ചർച്ച അൻവർ വാർത്ത  തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ യുഡിഎഫ് പരാജയം വാർത്ത  tariq anwar meet udf constituents today news  udf tariq anwar latest news  udf fail in local election meeting news  tariq anwar udf members meeting soon news  aicc general secretary kerala anwar news
താരിഖ് അൻവർ ഇന്ന് ഘടകകക്ഷികളെ കാണും

By

Published : Dec 28, 2020, 8:31 AM IST

തിരുവനന്തപുരം:എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ ഇന്ന് യുഡിഎഫ് ഘടകകക്ഷികളുമായി ചർച്ച നടത്തും. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ യുഡിഎഫിനുണ്ടായ പരാജയത്തെ കുറിച്ച് കക്ഷിളുടെ അഭിപ്രായം അറിയാനാണ് കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ ചർച്ച നടത്തുന്നത്.

കോൺഗ്രസിനുള്ളിലെ പ്രശ്നങ്ങളാണ് പരാജയകാരണമെന്ന് വിവിധ ഘടകകക്ഷികൾ അഭിപ്രായം ഉന്നയിച്ചിരുന്നു. അതുകൊണ്ടുതന്നെ നേതൃമാറ്റം ആവശ്യമാണെന്നും ഘടകകക്ഷികളിൽ അഭിപ്രായമുണ്ട്. കെപിസിസി പ്രസിഡന്‍റ് സ്ഥാനത്തേക്ക് പുതിയ ആൾ എന്നതിനൊപ്പം ഉമ്മൻചാണ്ടിക്ക് പ്രാധാന്യം നൽകിയുള്ള മുന്നോട്ടുപോക്കാണ് വിവിധ ഘടകകക്ഷികൾ ആഗ്രഹിക്കുന്നത്. ഇക്കാര്യം ചർച്ചയിൽ താരിഖ് അൻവറിനോട് വ്യക്തമാക്കും.

കഴിഞ്ഞ ദിവസം വിവിധ കോൺഗ്രസ് നേതാക്കളുമായി താരിഖ് അൻവർ ആശയവിനിമയം നടത്തിയിരുന്നു. ഇതെല്ലാം ഉൾപ്പെടുത്തിയുള്ള റിപ്പോർട്ടാകും എഐസിസിക്ക് നൽകുക.

ABOUT THE AUTHOR

...view details