കിളിമാനൂരിൽ തമിഴ്‌നാട് സ്വദേശി സ്വയം കഴുത്തറുത്ത് ആത്മഹത്യക്ക് ശ്രമിച്ചു
ഞായറാഴ്‌ച രാത്രിയിലാണ് തമിഴ്‌നാട് സ്വദേശിയെ കഴുത്തറുത്ത നിലയിൽ കണ്ടെത്തിയത്. ഇയാളെ മെഡിക്കൽ കൊളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കിളിമാനൂരിൽ തമിഴ്‌നാട് സ്വദേശി സ്വയം കഴുത്തറുത്ത് ആത്മഹത്യക്ക് ശ്രമിച്ചു
തിരുവനന്തപുരം: കിളിമാനൂരിൽ താമസക്കാരനായ തമിഴ്‌നാട് സ്വദേശി സ്വയം കഴുത്തറുത്ത് ആത്മഹത്യക്ക് ശ്രമിച്ചു. ഞായറാഴ്‌ച രാത്രിയിലായിരുന്നു സംഭവം. കിളിമാനൂർ മേലേപുതിയകാവ് മങ്കാട് വീട്ടിൽ അമ്മയോടൊപ്പം താമസിച്ചിരുന്ന സൂര്യ(42)യെയാണ് കഴുത്തറുത്ത നിലയിൽ കാണപ്പെട്ടത്. ഇയാളെ മെഡിക്കൽ കൊളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.