മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌ത പിണറായി വിജയന് ആശംസ അറിയിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. ദൃഢനിശ്ചയത്തിലൂടെയും നിരന്തരപ്രയത്‌നത്തിലൂടെയും സാമൂഹിക സമത്വത്തിനും സമാധാനത്തിനും അഭിവൃദ്ധിക്കുമുള്ള പ്രവർത്തനങ്ങൾ നടപ്പിലാക്കാൻ പിണറായി വിജയന് ഭാവുകങ്ങൾ നേരുന്നതായി മുത്തുവേൽ കരുണാനിധി സ്റ്റാലിൻ ട്വിറ്ററിലൂടെ അറിയിച്ചു.
"കേരള മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത എന്‍റെ സഹോദരൻ പിണറായി വിജയന് ആശംസകൾ. ദൃഢനിശ്ചയത്തിലൂടെയും നിരന്തരപ്രയത്‌നത്തിലൂടെയും ജനങ്ങളുടെ സാമൂഹിക സമത്വത്തിനും സമാധാനത്തിനും അഭിവൃദ്ധിക്കും അദ്ദേഹം കാരണമാകുമെന്ന് പ്രതീക്ഷ പങ്കുവക്കുന്നു," ഡിഎംകെ അധ്യക്ഷനും തമിഴ്നാട് മുഖ്യമന്ത്രിയുമായ എം.കെ സ്റ്റാലിൻ കുറിച്ചു.