കേരളം

kerala

ETV Bharat / state

കുഞ്ഞിനെ കൈമാറിയത് നടപടിക്രമം പാലിച്ചെന്ന് ആരോഗ്യമന്ത്രി സഭയില്‍

ഇക്കാര്യത്തിൽ സർക്കാരിന് ഒരു അവ്യക്തതയുമില്ല. അമ്മ വളർത്താൻ തയ്യാറാണെങ്കിൽ കുഞ്ഞ് അമ്മയ്‌ക്കൊപ്പമാണ് വളരേണ്ടത്. അനുപമയ്ക്ക് കുഞ്ഞിനെ ലഭിക്കാൻ ശക്തമായ എല്ലാ ഇടപെടലുകളും സർക്കാരിന്‍റെ ഭാഗത്തുനിന്നും ഉണ്ടാകുമെന്നും മന്ത്രി.

Veena George assembly news  Anupama case news  Adoption case news  Kerala Niyama Saba news  ദത്ത് വിവാദം  ദത്ത് വിവാദം സഭയില്‍  വീണാ ജോര്‍ജ് വാര്‍ത്ത  ദത്ത് വിവാദം വാര്‍ത്ത  ദത്ത് വിവാദം നിയമസഭയില്‍ വാര്‍ത്ത
ദത്ത് വിവാദം സഭയില്‍; പ്രതിഷേധിച്ച് പ്രതിപക്ഷം, അമ്മക്ക് കുഞ്ഞിനെ നല്‍കാന്‍ ശക്തമായ നടപടിയെന്ന് വീണാ ജോര്‍ജ്

By

Published : Oct 26, 2021, 12:20 PM IST

തിരുവനന്തപുരം: ദത്ത് വിവാദത്തിൽ ശിശുക്ഷേമ സമിതിക്കും ചൈൽഡ് വെൽഫെയർ കമ്മിറ്റിക്കും വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. കുട്ടിയെ ദത്ത് നൽകിയത് നടപടിക്രമങ്ങൾ പാലിച്ചാണ്. ഇക്കാര്യത്തിൽ സർക്കാരിന് ഒരു അവ്യക്തതയുമില്ല. അമ്മ വളർത്താൻ തയ്യാറാണെങ്കിൽ കുഞ്ഞ് അമ്മയ്‌ക്കൊപ്പമാണ് വളരേണ്ടത്. അനുപമയ്ക്ക് കുഞ്ഞിനെ ലഭിക്കാനുള്ള എല്ലാ ഇടപെടലുകളും സർക്കാരിന്‍റെ ഭാഗത്തുനിന്നും ഉണ്ടാകുമെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.

കെ.കെ രമയുടെ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മന്ത്രി. അതേസമയം പിഞ്ചുകുഞ്ഞിനെ നാടുകടത്തിയ സംഭവം കേരള മനഃസാക്ഷിയെ ഞെട്ടിച്ചെന്ന് കെ.കെ രമ എം.എൽ.എ പറഞ്ഞു. ദുരഭിമാന കുറ്റകൃത്യമാണ് നടന്നത്. അനുപമയോട് മാത്രമല്ല ആന്ധ്രയിലെ ദമ്പതികളോടും ക്രൂരതയാണ് കാട്ടിയത്. അനുപമയുടെ കുടുംബത്തിനൊപ്പം സംസ്ഥാന സർക്കാരിന്‍റെ സംവിധാനങ്ങളും കുറ്റകൃത്യത്തിൽ പങ്കാളികളായി.

ശിശുക്ഷേമ സമിതി പിരിച്ച് വിടണമെന്ന് കെ.കെ രമ

വിഷയത്തിൽ ബാലാവകാശ കമ്മിഷൻ കുറ്റകരമായ മൗനം നടത്തി. അടിയന്തരമായി കുട്ടിക്ക് അമ്മയേയും അമ്മയ്ക്ക് കുട്ടിയേയും ലഭിക്കണമെന്നും സംഭവത്തിൽ ജുഡിഷ്യൽ അന്വേഷണം നടത്തി ശിശുക്ഷേമസമിതി പിരിച്ചുവിടണമെന്നും രമ ആവശ്യപ്പെട്ടു. അടിയന്തരപ്രമേയം അവതരിപ്പിക്കുന്നതിനിടെ കെ.കെ രമയ്ക്ക് സമയം നൽകിയില്ലെന്ന് ആരോപിച്ച് പ്രതിപക്ഷാംഗങ്ങൾ സ്പീക്കറുടെ ഡയസിലെത്തി മുദ്രാവാക്യം വിളിച്ചു.

Also Read:ദത്ത് കേസ്; തുടര്‍നടപടികള്‍ സ്റ്റേ ചെയ്‌ത് ജില്ല കുടുംബകോടതി

ചട്ടം അനുസരിച്ച് മാത്രമേ പ്രവർത്തിക്കാൻ കഴിയുവെന്നും ഒച്ചകൊണ്ട് ചെയറിനെ കീഴ്‌പ്പെടുത്താൻ നോക്കരുതെന്നും സ്പീക്കർ പ്രതിപക്ഷ അംഗങ്ങളോട് പറഞ്ഞു. ശിശുക്ഷേമ സമിതിയുടെയും ചൈൽഡ് വെൽഫെയർ കമ്മിറ്റിയേയും വെള്ളപൂശി കുറ്റകൃത്യങ്ങളിൽ നിന്ന് മോചിപ്പിക്കാനുള്ള ശ്രമമാണ് ആരോഗ്യമന്ത്രി നടത്തിയതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. ശിശുക്ഷേമ സമിതിയിൽ ഒക്ടോബർ 23ന് കുഞ്ഞിനെ കിട്ടുമ്പോൾ മുതൽ തുടങ്ങിയതാണ് ഗൂഢാലോചന.

പാര്‍ട്ടി വിചാരിച്ചാല്‍ എന്തും നടക്കുമെന്ന് സ്ഥിതി വി.ഡി സതീശന്‍

പാർട്ടി വിചാരിച്ചാൽ എന്തും നടക്കുന്ന സാഹചര്യമാണ്. പാർട്ടിതന്നെ പൊലീസും കോടതിയുമാകുന്നു. യാഥാസ്ഥിക പിന്തിരിപ്പൻ നിലപാടാണ് ഈ ദുരഭിമാന കുറ്റകൃത്യത്തിൽ ഇടതുപക്ഷത്തിന് എന്നും പ്രതിപക്ഷനേതാവ് വിമർശിച്ചു. ആരോഗ്യ മന്ത്രിയുടെ മറുപടിയെ തുടർന്ന് സ്പീക്കർ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം നിയമസഭയിൽ നിന്നിറങ്ങിപ്പോയി.

Also Read:കോർപ്പറേഷൻ നികുതി തട്ടിപ്പ്: നേമം സോണൽ ഓഫീസ് സൂപ്രണ്ട് പിടിയില്‍

ABOUT THE AUTHOR

...view details