തിരുവനന്തപുരം: സംസ്ഥാനത്ത് 2 ലക്ഷം നായ്ക്കൾക്ക് വാക്‌സിന്‍ നൽകിയതായി മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി. വളർത്തു നയ്ക്കൾക്കാണ് ഇത്രയും വാക്‌സിന്‍ നൽകിയത്. നാലു ലക്ഷത്തോളം പ്രതിരോധ വാക്‌സിന്‍ ജില്ലകളിൽ എത്തിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് രണ്ട് ലക്ഷം വളര്‍ത്തു നായ്‌ക്കള്‍ക്ക് വാക്‌സിന്‍ നല്‍കിയെന്ന് മന്ത്രി ജെ ചിഞ്ചുറാണി
കൂടുതല്‍ വാക്‌സിനുകള്‍ക്ക് ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. തെരുവ് നായ്‌ക്കള്‍ക്കുള്ള വാക്‌സിനേഷന്‍ ഉടന്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
നാല് ലക്ഷം ഡോസ് വാക്‌സിന്‍ കൂടി ഓഡർ ചെയ്‌തിട്ടുണ്ട്. തെരുവ് നായ്ക്കൾക്കുള്ള വാക്‌സിനേഷന്‍ ഉടൻ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. കുടുംബശ്രീ വഴിയുള്ള ABC പദ്ധതി നിർത്തിവച്ചതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം.
വന്ധ്യംകരണം വ്യാപകമാക്കാൻ കുറച്ച് കൂടി സമയം ആവശ്യമാണ്. മൃഗസംരക്ഷണ വകുപ്പിൻ്റെ ABC സെൻ്ററുകൾ അടുത്ത മാസത്തോടെ സജ്ജമാകും. ശക്തമായ നടപടി സ്വീകരിച്ച് മുന്നോട്ട് പോകുമെന്നും മന്ത്രി പറഞ്ഞു. 170 ഹോട്ട് സ്പോട്ടുകൾ കണ്ടെത്തിയിട്ടുണ്ട്. ഇവിടെ വാക്‌സിനേഷനും പ്രതിരോധ പ്രവർത്തനങ്ങൾക്കും മുൻഗണന നൽകുമെന്നും മന്ത്രി വ്യക്തമാക്കി.