തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഫലത്തില്‍ ആശങ്ക പ്രകടിപ്പിച്ച് തൃശ്ശൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി ടി എന്‍ പ്രതാപന്‍. സുരേഷ് ഗോപിയുടെ സ്ഥാനാര്‍ഥിത്വം തിരിച്ചടിയായി. ആർ എസ് എസിന്‍റെ പ്രവർത്തനങ്ങൾ ശക്തമായിരുന്നെന്നും ഹിന്ദു വോട്ടുകളില്‍ ചോര്‍ച്ച സംഭവിച്ചേക്കാമെന്നും പ്രതാപൻ. കെപിസിസി യോഗത്തിലാണ് ടി എന്‍ പ്രതാപന്‍ ആശങ്കയറിയിച്ചത്. കോണ്‍ഗ്രസിന് ലഭിക്കേണ്ട ഹിന്ദുവോട്ടുകള്‍ ബിജെപിക്ക് പോയിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ നെഗറ്റീവ് ഫലവും പ്രതീക്ഷിക്കാമെന്നുെം അപ്രതീക്ഷിത അടിയൊഴുക്കുകൾ ഉണ്ടായേക്കാമെന്നും പ്രതാപന്‍.
സുരേഷ് ഗോപിയുടെ സ്ഥാനാർഥിത്വത്തിൽ ആശങ്ക പ്രകടിപ്പിച്ച് ടി എൻ പ്രതാപൻ - thrissur
"തൃശ്ശൂരിലെ സ്ഥാനാര്‍ഥി അങ്ങനെ പറഞ്ഞിട്ടില്ല. മാത്രവുമല്ല വിജയിക്കുമെന്ന തികഞ്ഞ ആത്മവിശ്വാസമാണ് പ്രകടിപ്പിച്ചത്" - മുല്ലപ്പള്ളി രാമചന്ദ്രന്‍ (കെപിസിസി പ്രസിഡന്‍റ്)
കെപിസിസി യോഗം
എന്നാല്‍ കെപിസിസി യോഗത്തിന് ശേഷം നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ ഇക്കാര്യം കെപിസിസി പ്രസിഡന്‍റ് നിഷേധിച്ചു. പ്രതാപന്‍റെ ആശങ്കയെ കുറിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മുല്ലപ്പള്ളി രാമചന്ദ്രന്‍റെ മറുപടി ഇങ്ങനെയായിരുന്നു, "തൃശ്ശൂരിലെ സ്ഥാനാര്‍ഥി അങ്ങനെയൊരു കാര്യം പറഞ്ഞിട്ടില്ല. മാത്രവുമല്ല തികഞ്ഞ വിജയ പ്രതീക്ഷയാണ് പങ്ക് വെച്ചത്. ബാക്കിയുള്ളതെല്ലാം ഫലം വന്നതിന് ശേഷം പറയാം".
Last Updated : May 14, 2019, 2:48 PM IST