തിരുവനന്തപുരം:രാഷ്ട്രപതി ഡി-ലിറ്റ് വിവാദത്തില്‍ കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ.വി.പി മഹാദേവന്‍ പിള്ളയ്ക്ക് പൂര്‍ണ പിന്തുണയുമായി കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗം. ഇക്കാര്യത്തില്‍ വൈസ് ചാന്‍സലര്‍ എടുത്ത നടപടികള്‍ തികച്ചും നിയമവിധേയമാണെന്നും യോഗം വിലയിരുത്തി.
ഡി-ലിറ്റ് നല്‍കണമെന്ന് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ നിര്‍ദേശിച്ചതില്‍ തെറ്റില്ല. എന്നാല്‍ ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന ഭരണ ഘടന സ്ഥാപനമായ രാഷ്ട്രപതിക്ക് അദ്ദേഹത്തിന്‍റെ പദവിക്കു താഴെയുള്ള ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ഡി-ലിറ്റ് നല്‍കുന്നത് പദവിപരമായി ശരിയല്ല.
READ MORE:D.Litt Controversy | ഡി ലിറ്റ് ശിപാർശ തള്ളി വിസി ഗവര്‍ണര്‍ക്ക് നല്‍കിയ കത്ത് പുറത്ത്
മുന്‍പ് കെ.ആര്‍.നാരായണന് ഡി-ലിറ്റ് നല്‍കുന്ന കാര്യം കേരള സര്‍വകലാശാല സെനറ്റും സിന്‍ഡിക്കേറ്റും പരിഗണിച്ചിരുന്നെങ്കിലും ഇക്കാര്യം കണക്കിലെടുത്ത് ഡി-ലിറ്റ് നല്‍കുന്നത് അനുചിതമാണെന്ന തീരുമാനത്തിലെത്തുകയായിരുന്നു. ഈ പ്രോട്ടോകോളും നിയമ വശങ്ങളും പരിഗണിച്ചു.
READ MORE: VC Against Governor | 'മനസ് പതറുമ്പോള്‍ കൈവിറച്ച് പോകുന്നത് കുറവല്ല'; ഗവര്‍ണര്‍ക്ക് മറുപടിയുമായി വി.സി
കേരളത്തിലെ ഒരു സര്‍വകലാശാലയും കേരളം സന്ദര്‍ശിച്ച രാഷ്ട്രപതിമാര്‍ക്ക് ഡി-ലിറ്റ് നല്‍കിയിട്ടില്ലെന്നും സിന്‍ഡിക്കേറ്റ് യോഗം ചൂണ്ടിക്കാട്ടി. വൈസ് ചാന്‍സലര്‍ക്ക് സിന്‍ഡിക്കേറ്റിന്‍റെ പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുന്നതോടെ ഡി-ലിറ്റ് വിവാദം കെട്ടടങ്ങുമെന്ന പ്രതീക്ഷയിലാണ് വി.സിയും സിന്‍ഡിക്കേറ്റും.
ഡി-ലിറ്റിന്‍റെ പേരില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തുടര്‍ച്ചയായി വൈസ് ചാന്‍സലറെ പരസ്യമായി വിമര്‍ശിക്കുന്ന പശ്ചാത്തലത്തില്‍ കൂടിയായിരുന്നു ഇന്നത്തെ സിന്‍ഡിക്കേറ്റ് യോഗം.