കേരളം

kerala

ETV Bharat / state

സ്വപ്നയുടെ വ്യാജ ബിരുദം: മജിസ്ട്രേറ്റ് കോടതിയില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു - kerala news updates

കന്‍റോണ്‍മെന്‍റ് പൊലീസ് സർക്കിൾ ഇൻസ്പെക്‌ടറാണ് തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമർപ്പിച്ചത്

swapna suresh  Gold smuggling case  Gold smuggling case updates  വ്യാജ ബിരുദ കേസ്  വ്യാജ നിയമനം ശിവശങ്കറിനെ അറിവോടെ  സ്വപ്‌നക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു  മഹാരാഷ്‌ട്ര  ബാബ സാഹിബ് അംബേദ്ക്കർ സർവ്വകലാശാല  തിരുവനന്തപുരം വാര്‍ത്തകള്‍  തിരുവനന്തപുരം പുതിയ വാര്‍ത്തകള്‍  തിരുവനന്തപുരം ജില്ല വാര്‍ത്തകള്‍  kerala news updates  latest news in kerala
സ്വപ്‌നക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

By

Published : Nov 1, 2022, 6:48 AM IST

തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിനെതിരായ വ്യാജ ബിരുദം സംബന്ധിച്ച കേസിൽ പൊലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. കന്‍റോണ്‍മെന്‍റ് പൊലീസ് സർക്കിൾ ഇൻസ്പെക്‌ടറാണ് തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമർപ്പിച്ചത്. വ്യാജ നിയമനം എം.ശിവശങ്കറിന്‍റെ അനുമതിയോടെയാണെന്ന് സ്വപ്‌ന സുരേഷ് വെളിപ്പെടുത്തിയിരുന്നു.

എന്നാൽ എം.ശിവശങ്കറിനെ സാക്ഷി പട്ടികയിൽ പോലും ഉൾപ്പെടുത്താതെയാണ് കുറ്റപത്രം സമർപ്പിച്ചത്. സ്വപ്‌ന സുരേഷും വ്യാജ രേഖയുണ്ടാക്കിയ സച്ചിൻ ദാസും മാത്രമാണ് പ്രതികൾ. സ്വപ്‌നയ്ക്ക് ജോലി കൊടുത്തതിന്‍റെ പേരിൽ നേരത്തെ സർക്കാർ എം.ശിവശങ്കറിനെ സസ്പെൻഡ് ചെയ്തിരുന്നു. എഫ്ഐആറിൽ ഉണ്ടായിരുന്ന പ്രൈസ് വാട്ടർ ഹൗസ് കൂപ്പർ, വിഷൻ ടെക്നോളജി എന്നിവരെയും ഒഴിവാക്കി.

വ്യാജ ബിരുദം നൽകിയാണ് ഐടി വകുപ്പിന് കീഴിലെ സ്പേസ് പാർക്കിൽ സ്വപ്‌ന നിയമനം നേടിയത്. മുംബൈ ആസ്ഥാനമായ ബാബ സാഹിബ് അംബേദ്കര്‍ സർവകലാശാലയുടെ പേരിലാണ് സർട്ടിഫിക്കറ്റുണ്ടാക്കിയത്. ശിവശങ്കറിന്‍റെ അറിവോടെയാണ് നിയമനമെന്ന സ്വപ്‌നയുടെ വെളിപ്പെടുത്തൽ പൊലീസ് പരിശോധിച്ചിരുന്നില്ല.

ABOUT THE AUTHOR

...view details