കേരളം

kerala

ETV Bharat / state

മൊഴിയില്‍ വീഴുന്ന ശ്രീരാമകൃഷ്ണൻ, സ്വത്ത് കൂടിയ ഷാജി, കോൺഗ്രസ് വിടുന്ന സുരേഷ് ബാബു - vigilance report against KM Shaji

സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപനയുടെയും സരിത്തിന്‍റെയും മൊഴികൾ വസ്തുതാ വിരുദ്ധമാണെന്നാണ് സ്പീക്കർ ശ്രീരാമകൃഷ്ണന്‍റെ പ്രതികരണം. വിജിലൻസ് രാഷ്ട്രീയം കളിക്കുകയാണെന്നും അനധികൃതമായി ഒരു സ്വത്തും തന്‍റെ പേരില്‍ ഇല്ലെന്നും ഷാജിയും പ്രതികരിച്ചിട്ടുണ്ട്

Swapna suresh statement against Speaker Sreeramakrishnan  മൊഴിയില്‍ വീഴുന്ന ശ്രീരാമകൃഷ്ണൻ  സ്വത്ത് കൂടിയ ഷാജി  കോൺഗ്രസ് വിടുന്ന സുരേഷ് ബാബു  vigilance report against KM Shaji  former KPCC General secretary
മൊഴിയില്‍ വീഴുന്ന ശ്രീരാമകൃഷ്ണൻ, സ്വത്ത് കൂടിയ ഷാജി, കോൺഗ്രസ് വിടുന്ന സുരേഷ് ബാബു

By

Published : Mar 23, 2021, 8:28 PM IST

തിരുവനന്തപുരം: തെരഞ്ഞെടുപ്പാകുമ്പോൾ വിവാദങ്ങൾ സാധാരണാണ്. പക്ഷേ ഇത്തവണ കാര്യങ്ങൾ കുറച്ചു കൂടി കുഴഞ്ഞുമറിഞ്ഞ അവസ്ഥയിലാണ്. നിയമസഭാ സ്പീക്കറും സിപിഎം നേതാവുമായ പി ശ്രീരാമകൃഷ്ണനെ കുരുക്കിലാക്കി സ്വർണക്കടത്ത് പ്രതി സ്വപ്‌ന സുരേഷിന്‍റെ മൊഴിപ്പകർപ്പ് പുറത്തുവന്നു. സ്പീക്കർക്ക് ഒമാനിലെ മിഡില്‍ ഈസ്റ്റ് കോളജില്‍ നിക്ഷേപമുണ്ടെന്നും ഷാർജയില്‍ ഇതേ കോളജിന്‍റെ ശാഖ തുടങ്ങാൻ പദ്ധതിയുണ്ടെന്നുമാണ് പുറത്തുവന്ന മൊഴി. അതോടൊപ്പം കേസിലെ മറ്റൊരു പ്രതിയായ സരിത്തിന്‍റെ മൊഴിയില്‍ സ്പീക്കർ കോൺസുലേറ്റ് ജനറലിന് വൻ തുക നല്‍കിയെന്നും പറയുന്നു. എന്നാല്‍ മൊഴി എന്ന പേരില്‍ മാധ്യമങ്ങളില്‍ വരുന്ന കാര്യങ്ങൾ വസ്തുതാ വിരുദ്ധമാണെന്ന് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ പ്രതികരിച്ചു. രാഷ്ട്രീയ താല്‍പര്യം വെച്ചുകൊണ്ടുള്ള പ്രചാരകരുടെ വേഷത്തിലാണ് കേന്ദ്രഏജൻസികൾ പലതും പുറത്തുവിടുന്നത് എന്നാണ് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ പറയുന്നത്.

അതിനിടെ, അഴീക്കോട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥിയായ കെഎം ഷാജിക്ക് അനധികൃത സ്വത്തെന്ന് വിജിലൻസ് കണ്ടെത്തി. 2011മുതല്‍ 2020 വരെ വരവിനെക്കാൾ 166 ശതമാനം അനധികൃത സ്വത്തുണ്ടായെന്നാണ് കണ്ടെത്തല്‍. എന്നാല്‍ വിജിലൻസ് രാഷ്ട്രീയം കളിക്കുകയാണെന്നും അനധികൃതമായി ഒരു സ്വത്തും തന്‍റെ പേരില്‍ ഇല്ലെന്നും ഷാജി പ്രതികരിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നില്‍ക്കെ കോൺഗ്രസിന് തിരിച്ചടിയായി കൂടുതല്‍ നേതാക്കൾ പാർട്ടി വിടാൻ ഒരുങ്ങുകയാണെന്ന് സൂചന.

കോൺഗ്രസ് വിടാൻ ആലോചിക്കുന്നതായി കെപിസിസി മുൻ ജനറല്‍ സെക്രട്ടറി പിഎം സുരേഷ് ബാബു പറഞ്ഞു. കോൺഗ്രസിന്‍റെ പ്രസക്തി നഷ്ടപ്പെട്ടെന്നും പാർട്ടിയെ ദേശീയ തലത്തില്‍ നയിക്കാൻ ആളില്ലാത്ത അവസ്ഥയാണെന്നും എല്‍ഡിഎഫുമായി ചേർന്ന് പ്രവർത്തിക്കാൻ തയ്യാറാണെന്നും സുരേഷ് ബാബു പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പില്‍ മൂന്ന് മണ്ഡലങ്ങളില്‍ എൻഡിഎ സ്ഥാനാർഥികളുടെ നാമനിർദ്ദേശ പത്രിക തള്ളിയതോടെ കേരളത്തിലെ ബിജെപി നേതൃത്വം ശരിക്കും വെട്ടിലായി. തലശേരിയില്‍ പിന്തുണയ്ക്കാൻ പോലും ആളില്ലാത്ത അവസ്ഥയിലാണ് ബിജെപി. ഗുരുവായൂരിലും ദേവികുളത്തും ഇടത് വലത് മുന്നണികളുടെ ഭാഗമല്ലാത്തവരെ പിന്തുണയ്ക്കാനാണ് എൻഡിഎ തീരുമാനം. ഗുരുവായൂരില്‍ സോഷ്യല്‍ ജസ്റ്റിസ് പാർട്ടിയെ ബിജെപി പിന്തുണയ്ക്കും. തലശേരിയില്‍ ബിജെപി പിന്തുണ വേണ്ടെന്ന് സ്വതന്ത്ര സ്ഥാനാർഥി സിഒടി നസീർ പരസ്യമായി പറഞ്ഞതോടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ തലശേരിയിലെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടി മാറ്റിവെച്ചു.

ABOUT THE AUTHOR

...view details