കേരളം

kerala

ETV Bharat / state

'ഐ ലവ് യു സന്ദേശം അയച്ചു, റൂമിലേക്ക് ക്ഷണിച്ചു': സിപിഎം നേതാക്കള്‍ക്കെതിരെ ലൈംഗിക ആരോപണവുമായി സ്വപ്‌ന സുരേഷ് - Thomas Isaac

മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ, മുൻ സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണൻ, മുൻ ധനമന്ത്രി തോമസ് ഐസക് എന്നിവര്‍ക്കെതിരെയാണ് സ്വപ്‌നയുടെ ആരോപണം

Swapna Suresh  Swapna Suresh sexual allegation  Swapna Suresh sexual allegation on CPM leaders  sexual allegation on CPM leaders  CPM leaders  സിപിഎം  ലൈംഗിക ആരോപണവുമായി സ്വപ്‌ന സുരേഷ്  സ്വപ്‌ന സുരേഷ്  കടകംപള്ളി സുരേന്ദ്രൻ  പി ശ്രീരാമകൃഷ്‌ണൻ  തോമസ് ഐസക്  Kadakampalli Surendran  Thomas Isaac  Sriramakrishnan
'ഐ ലവ് യു സന്ദേശം അയച്ചു, റൂമിലേക്ക് ക്ഷണിച്ചു': സിപിഎം നേതാക്കള്‍ക്കെതിരെ ലൈംഗിക ആരോപണവുമായി സ്വപ്‌ന സുരേഷ്

By

Published : Oct 22, 2022, 1:19 PM IST

തിരുവനന്തപുരം: സിപിഎം നേതാക്കള്‍ക്കെതിരെ ലൈംഗിക ആരോപണവുമായി സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ്. വെള്ളിയാഴ്‌ച (ഒക്‌ടോബര്‍ 21) ഒരു പ്രാദേശിക ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സ്വപ്‌ന സുരേഷിന്‍റെ വെളിപ്പെടുത്തല്‍. മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ, മുൻ സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണൻ, മുൻ ധനമന്ത്രി തോമസ് ഐസക് എന്നിവര്‍ക്കെതിരെയാണ് സ്വപ്‌നയുടെ ആരോപണം.

കടകംപള്ളി സുരേന്ദ്രനും ശ്രീരാമകൃഷ്‌ണനും അശ്ലീല സന്ദേശം അയക്കുകയും തോമസ് ഐസക് മൂന്നാറിലേക്ക് ക്ഷണിക്കുകയും ചെയ്‌തു എന്നുമാണ് സ്വപ്‌നയുടെ വെളിപ്പെടുത്തല്‍. 'വീട്ടില്‍ കയറ്റാന്‍ കൊള്ളാത്ത സ്വഭാവമാണ് കടംകംപള്ളി സുരേന്ദ്രന്‍റേത്. ഒരു മന്ത്രി എന്ന നിലയില്‍ അല്ല അദ്ദേഹം പെരുമാറിയത്.

ലൈംഗിക സന്ദേശങ്ങള്‍ അയക്കുകയും ലൈംഗികതക്ക് നിര്‍ബന്ധിക്കുകയും ചെയ്‌തു. അദ്ദേഹം ഹോട്ടല്‍ മുറിയിലേക്ക് ക്ഷണിക്കുകയും ചെയ്‌തിരുന്നു. ഇതിന്‍റെ തെളിവായ വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ ഇഡിയുടെ കൈവശമുണ്ട്. ഞാന്‍ പറഞ്ഞത് നുണയാണെങ്കില്‍ കടകംപള്ളി സുരേന്ദ്രന്‍ കേസ് കൊടുക്കട്ടെ', സ്വപ്‌ന പറഞ്ഞു.

'ശ്രീരാമകൃഷ്‌ണന്‍റെ പെരുമാറ്റം കോളജ് വിദ്യാര്‍ഥികളെ പോലെ ആയിരുന്നു. ഐ ലവ് യു എന്നടക്കം എനിക്ക് സന്ദേശങ്ങള്‍ അയക്കുകയും ഔദ്യോഗിക വസതിയിലേക്ക് ഒറ്റക്ക് ചെല്ലാന്‍ നിര്‍ബന്ധിക്കുകയും ചെയ്‌തു. ശ്രീരാമകൃഷ്‌ണനുമായുണ്ടായിരുന്ന സൗഹൃദം മറ്റൊരു തലത്തിലേക്ക് കൊണ്ടുപോകാന്‍ അദ്ദേഹം ശ്രമിച്ചു', സ്വപ്‌നയുടെ വെളിപ്പെടുത്തല്‍ ഇങ്ങനെയായിരുന്നു.

'മുന്‍ ഭര്‍ത്താവിന്‍റെ ചില ആവശ്യങ്ങള്‍ക്ക് വേണ്ടിയാണ് തോമസ് ഐസക്കിനെ സമീപിച്ചത്. അദ്ദേഹം മറ്റുള്ളവരെ പോലെ നേരിട്ടല്ല സംസാരം. ചില സൂചനകള്‍ തന്നാണ് സംസാരിക്കുക. മൂന്നാര്‍ സുന്ദരമായ സ്ഥലമാണെന്നും എന്നെ അവിടേക്ക് കൊണ്ടുപോകാം എന്നുമാണ് ഐസക് പറഞ്ഞത്.

ഇതെല്ലാം ഞാന്‍ എന്‍റെ പുസ്‌തകത്തിലും പറഞ്ഞിട്ടുണ്ട്', സ്വപ്‌ന പറഞ്ഞു. സ്വപ്‌നയുടെ വെളിപ്പെടുത്തല്‍ പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ് ഇപ്പോള്‍. എന്നാല്‍ സ്വപ്‌നയുടെ ആരോപണത്തില്‍ സിപിഎം പ്രതികരിച്ചിട്ടില്ല.

സ്വപ്‌നയുടെ വെളിപ്പെടുത്തല്‍ വന്ന് 12 മണിക്കൂര്‍ കഴിഞ്ഞിട്ടും സിപിഎം നേതാക്കള്‍ വിഷയത്തില്‍ പ്രതികരണവുമായി എത്താത്തത് കേരള രാഷ്‌ട്രീയത്തില്‍ ചര്‍ച്ചയാവുകയാണ്. നിലവില്‍ ബലാത്സംഗ കേസില്‍ അന്വേഷണം നേരിടുന്ന കോണ്‍ഗ്രസ് എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ കോണ്‍ഗ്രസ് പാര്‍ട്ടി നടപടി എടുത്താല്‍ സിപിഎം വിശദീകരണം നല്‍കാന്‍ നിര്‍ബന്ധിതരാകും എന്ന നിഗമനത്തിലാണ് നിരീക്ഷകര്‍.

ABOUT THE AUTHOR

...view details