തിരുവനന്തപുരം :സ്‌പേസ് പാര്‍ക്കിലെ ജീവനക്കാരിയായിരിക്കെ സ്വപ്‌ന സുരേഷിന് സര്‍ക്കാര്‍ നല്‍കിയ ശമ്പളം തിരിച്ചുപിടിക്കാൻ നീക്കം. ശമ്പളം തിരിച്ചടയ്ക്കണമെന്ന് കാട്ടി ചീഫ് സെക്രട്ടറി നോട്ടിസ് അയച്ചു. എം.ശിവശങ്കറിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ ന്യായീകരിച്ചതിന് പിന്നാലെയാണ് നടപടി.
സ്‌പേസ് പാര്‍ക്കില്‍ സ്വപ്‌നയെ നിയമിച്ച പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സിനാണ് നോട്ടിസ് നല്‍കിയത്. ശമ്പള ഇനത്തില്‍ കൈപ്പറ്റിയ 19,06,703 രൂപയില്‍ ജി.എസ്.ടി കഴിച്ച് 15,16,873 രൂപ തിരിച്ചടയ്ക്കണമെന്ന് നോട്ടിസിൽ പറയുന്നു.