തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷിന്‍റെ ആരോപണങ്ങള്‍ നിഷേധിച്ച് ഫേസ്‌ബുക്കില്‍ പോസ്റ്റിട്ട മുന്‍ സ്‌പീക്കര്‍ പി.ശ്രീരാമകൃഷ്‌ണനെ വെല്ലുവിളിച്ച് സ്വപ്‌ന സുരേഷ്. ധൈര്യമുണ്ടെങ്കില്‍ തനിക്കെതിരെ മാനനഷ്‌ടക്കേസ് നല്‍കാന്‍ ഫേസ്‌ബുക്കിലൂടെ സ്വപ്‌ന, ശ്രീരാമകൃഷ്‌ണനെ വെല്ലുവിളിച്ചു. താങ്കള്‍ മാനനഷ്‌ടക്കേസ് നല്‍കിയാലെ തനിക്ക് കൂടുതല്‍ തെളിവുകള്‍ പുറത്തുവിടാനാകൂ എന്ന ഭീഷണിയും സ്വപ്‌ന നടത്തിയിട്ടുണ്ട്.
മാനനഷ്‌ടക്കേസ് കൊടുക്കാന്‍ ശ്രീരാമകൃഷ്‌ണനെ വെല്ലുവിളിച്ച് സ്വപ്‌ന സുരേഷ്: കൂടുതല്‍ ചിത്രങ്ങള്‍ പുറത്തുവിട്ടു - മുന്‍ സ്‌പീക്കര്‍ പി ശ്രീരാമകൃഷ്‌ണൻ
'സര്‍ ഇതാണ് താങ്കള്‍ക്കുള്ള മറുപടി' എന്ന കുറിപ്പോടെ ശ്രീരാമകൃഷ്‌ണന്‍ ഉള്‍പ്പെട്ട ഏഴ് ചിത്രങ്ങളാണ് ഫേസ്‌ബുക്കിലൂടെ സ്വപ്‌ന പുറത്തുവിട്ടിരിക്കുന്നത്.
താനുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ക്കു ഇതാണ് തന്‍റെ ഏറ്റവും ലളിതവും വിനയവുമായ മറുപടി എന്ന വരികളോടെ ആരംഭിക്കുന്ന സ്വപ്‌നയുടെ ഫേസ് ബുക്ക് പോസ്റ്റില്‍ ശ്രീരാമകൃഷ്‌ണനുമായി ബന്ധപ്പെട്ട നിരവധി ചിത്രങ്ങളും പുറത്തു വിട്ടിട്ടുണ്ട്. 'സര്‍ ഇതാണ് താങ്കള്‍ക്കുള്ള മറുപടി' എന്ന കുറിപ്പോടെ ശ്രീരാമകൃഷ്‌ണന്‍ ഉള്‍പ്പെട്ട ഏഴ് ചിത്രങ്ങളാണ് ഫേസ് ബുക്കിലൂടെ സ്വപ്‌ന പുറത്തു വിട്ടിരിക്കുന്നത്.
രാവിലെ ഫേസ്‌ബുക്കിലൂടെ സ്വപ്‌നയുടെ ആരോപണങ്ങള്‍ തള്ളി ശ്രീരാമകൃഷ്‌ണന്‍ ഫേസ്‌ബുക്കില്‍ പോസ്റ്റിട്ടിരുന്നു. സ്വപ്‌നയ്‌ക്ക് താന്‍ മെസേജ് അയച്ചെന്നും തന്‍റെ സ്വകാര്യ വസതിയിലേക്ക് സ്വപ്‌നയെ രഹസ്യമായി ക്ഷണിച്ചെന്നുമുള്ള ആരോപണങ്ങള്‍ ശ്രീരാമകൃഷ്‌ണന്‍ നിഷേധിച്ചിരുന്നു.