തിരുവനന്തപുരം:ലൈഫ് കോഴക്കേസില്‍ ഇഡി അന്വേഷണം ശരിയായ പാതയിലാണെന്ന് സ്വപ്‌ന സുരേഷ്. കൃത്യമായ അന്വേഷണം നടന്നാല്‍ വമ്പന്‍ സ്രാവുകള്‍ പുറത്തു വരും. കേസില്‍ അറസ്റ്റിലായ ശിവശങ്കര്‍ കൃത്യമായി കാര്യങ്ങള്‍ പറഞ്ഞാല്‍ മുഖ്യമന്ത്രിയും കുടുംബവുമടക്കമുള്ളവരുടെ പങ്ക് പുറത്തു വരുമെന്നും സ്വപ്‌ന സുരേഷ് പറഞ്ഞു.
മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായ സിഎന്‍ രവീന്ദ്രനെ ചോദ്യം ചെയ്‌താല്‍ എല്ലാ വിവരങ്ങളും ലഭിക്കും. രവീന്ദ്രനാണ് എല്ലാ കൊള്ളയ്‌ക്കും വേണ്ട കാര്യങ്ങള്‍ ചെയ്യുന്നത്. രവീന്ദ്രനെ ചോദ്യം ചെയ്യാന്‍ മുഖ്യമന്ത്രി ഒരിക്കലും അനുവദിക്കില്ല.
കാരണം മുഖ്യമന്ത്രിയും ഭാര്യയും മകനും മകളും ചേര്‍ന്ന് കേരളത്തെ വില്‍ക്കുന്ന വിവരങ്ങള്‍ പുറത്തു വരും. കേസില്‍ താന്‍ ജയിലില്‍ കിടക്കേണ്ടി വന്നാലും സത്യം മുഴുവന്‍ പുറത്തു വരണമെന്നും സ്വപ്‌ന സുരേഷ് പറഞ്ഞു. കേരളത്തെ വിറ്റ് സ്വന്തം സാമ്രാജ്യമുണ്ടാക്കാനാണ് മുഖ്യമന്ത്രിയും കുടുംബവും ശ്രമിക്കുന്നത്. ഇതിന് എല്ലാ സഹായവും ചെയതത് ശിവശങ്കറാണ്.